You are Here : Home / Readers Choice

55കാരന്റെ തലയോട്ടിയില്‍ 8 സെന്റീമീറ്റര്‍ നീളമുള്ള ആണി

Text Size  

Story Dated: Monday, January 06, 2014 05:15 hrs UTC

തലയില്‍ നിന്നും ആണിയോ. വിശ്വാസമാകില്ലെങ്കിലും സംഭവം സത്യമാണ്. ചൈനയിലാണ് ഇത്തരത്തില്‍ സ്റീല്‍ ആണി മുഷ്യന്റെ തലയില്‍ നിന്നും കണ്ടെടുത്ത്. ചൈനയിലെ നാഞിംഗിലുള്ള യാംഗ് എന്നയാളാണ് ആണി തലയില്‍ കയറിയ ഈ നിര്‍ഭാഗ്യവാന്‍. ചൈനയിലെ ഗ്യാങ്ഷൂ പ്രവിശ്യയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ തലയോട്ടിയില്‍ ആണി തുളഞ്ഞു കയറിയത് വീട് അലങ്കാരത്തിനിടെയാണ്. കഴിഞ്ഞ മാസം 29 നായിരുന്നു സംഭവം. കട്ടിംഗ് മെഷീനില്‍ നിന്നും പറിച്ചെടുക്കാനാവാതെ വന്ന ആണി പറിച്ചെടുക്കുന്നതിനിടെയായിരുന്നു ശരീരത്തില്‍ തുളഞ്ഞു കയറിയത്. ആണി തലയിലേക്ക് തുളഞ്ഞു കയറി. എന്നാല്‍ ആണി തുളഞ്ഞു കയറിയതിന്റെ അടയാളമായി ഒരു ചെറിയ ദ്വാരം മാത്രമാണ് അവശേഷിച്ചത്. എന്നിട്ടും കാര്യമാക്കാതെ യാംഗ് തന്റെ പണികള്‍ തുടര്‍ന്നു. ഒടുവില്‍ സുഖമില്ലാതെ വന്നപ്പോഴാണ് ഡോക്ടറെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ സിടി സ്കാന്‍ പരിശോധയിലാണ് ആണി തലച്ചോറിനുള്ളില്‍ കയറിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തലയിലെ പ്രധാന ഞരമ്പുകള്‍ക്കും ആണി തുളച്ചു കയറിയതു വഴി കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിടാനുള്ള ഒരുക്കത്തിലാണ് യാംഗിപ്പോള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.