You are Here : Home / Readers Choice

ബീന്‍സില്‍ പാമ്പിന്റെ തല; അന്വേഷിക്കാന്‍ സമിതി

Text Size  

Story Dated: Friday, November 29, 2013 05:09 hrs UTC

കറി വെക്കാന്‍ ബീന്‍സ്‌ വാങ്ങിയതാണ്‌. പക്ഷേ കിട്ടിയതോ പാമ്പിനെയും. ഒറിഗണിലാണ്‌ സംഭവം. മിസ്റ്റി മോസര്‍ എന്ന വീട്ടമ്മയ്‌ക്കാണ്‌ ബീന്‍സിന്റെ കവറില്‍ നിന്നും പാമ്പിനെ കിട്ടിയത്‌. ബീന്‍സ്‌ മുറിക്കാനായെടുത്ത മിസ്റ്റി ബീന്‍സിന്റെ കഷണമാണെന്നു കരുതിയാണ്‌ പാമ്പിനെ കയ്യിലെടുത്തത്‌. എന്നാല്‍ ബീന്‍സിനു പകരം പാമ്പിനെ കണ്ട അവര്‍ ഞെട്ടി വിറച്ചു. ആദ്യം പരിശോധിച്ചപ്പോള്‍ ബീന്‍സല്ല, മറ്റെന്തോ ആണതെന്ന്‌ മനസിലായി. പിന്നീട്‌ നോക്കിയപ്പോള്‍ അതിന്‌ ഒരു വായും നാസാദ്വാരവും കണ്ടു. ചെറിയ രണ്ടു കണ്ണുകളും. അപ്പോഴാണ്‌ ഞാനെന്താണ്‌ മാര്‍ക്കറ്റില്‍ നിന്നും വില കൊടുത്ത്‌ വാങ്ങിക്കൊണ്ടു വന്നത്‌ എന്ന്‌ എനിക്കു മനസിലായത്‌- അവര്‍ പറയുന്നു.എന്നാല്‍ അവര്‍ പച്ചക്കറി വാങ്ങിയ കടയിലെ ആള്‍ പറയുന്നത്‌ ഇത്‌ ആദ്യമായുള്ള സംഭവമല്ല, മോസര്‍ ഇത്‌ രണ്ടാമത്തെ തവണയാണ്‌ പാമ്പിന്റെ തലയുമായി വാങ്ങിയ പച്ചക്കറി തിരികെ കൊണ്ടു വരുന്നത്‌. അതു കൊണ്ട്‌ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണം എന്നാണ്‌. എന്തായാലും പാമ്പിന്റെ തല എവിടെ നിന്നെത്തി എന്നതു മാത്രം ഇപ്പോഴും വെളിവായിട്ടില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.