You are Here : Home / Readers Choice

ക്ലോക്കിനറിയാം നിങ്ങളുടെ ആയുസ്

Text Size  

Story Dated: Monday, November 18, 2013 10:05 hrs UTC

നിങ്ങള്‍ എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന്‌ ഇനി നിങ്ങളുടെ ക്ലോക്ക്‌ പറയും. ജീവിതദൈര്‍ഘ്യം പ്രവചിക്കുന്ന ക്ലോക്കോ. അതെ ക്ലോക്ക്‌ ഇനി സമയം നോക്കാനും അലാറമടിച്ച്‌ നിങ്ങലെ ഉണര്‍ത്താനും മാത്രമല്ല. ജീവിതകാലം മുഴുവന്‍ നിങ്ങളുടെ ജീവിതത്തിലെ സകല കാര്യങ്ങളിലും ഇടപെടുന്ന ഒരു ഉറ്റ സുഹൃത്തായി ഇവനിനി നിങ്ങള്‍ക്കൊപ്പമുണ്ടാകും. എഴുന്നേല്‍ക്കാന്‍ സമയമായി എന്നു മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളുടെ കാര്യത്തിലുമുള്‍പ്പടെ നിങ്ങളെ ഉണര്‍ത്താന്‍ ഇനി ഇവനുണ്ടാകും. എല്‍ ഇ ഡി ഘടിപ്പിച്ചിട്ടുള്ള ഈ അലാറം ക്ലോക്ക്‌ നിങ്ങളുടെ ഏകദേശ ജീവിത ദൈര്‍ഘ്യം വരെ കണക്കാക്കി പറഞ്ഞു തരും എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്‌. ഇതില്‍ കമ്പ്യൂട്ടറിലും ഫോണിലും മറ്റും ഉള്ളതു പോലെ ഒരു വൈഫൈ കണക്ഷന്‍ ഘടിപ്പിച്ചിട്ടുണ്ട്‌. ഇതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതും ഈ വൈഫൈ കണക്ഷനാണ്‌. ഇതു ഘടിപ്പിച്ചിട്ടുള്ളതു കൊണ്ടാണ്‌ ഇത്തരത്തിലുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാക്കാനാവുക. ഈ ക്ലോക്ക്‌ ഡിസൈന്‍ ചെയ്‌ത ആളുകള്‍ ഇപ്പോള്‍ ഇതിന്റെ ആശയം കിക്ക്‌സ്‌റ്‌റാര്‍ട്ടര്‍.കോംഎന്ന കമ്പനിക്ക്‌ പിന്തുണയേകിക്കൊണ്ട്‌ നല്‍കാനാണ്‌ തീരുമാനം. ഇത്‌ പക്ഷേ സ്വന്തമാക്കുക മാത്രം അത്ര എളുപ്പമുള്ള കാര്യമല്ല. 7,000 ഡോളറാണ്‌ ഇതിന്റെ വില.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.