You are Here : Home / Readers Choice

ഉത്തര കൊറിയന്‍ നേതാവിന്റെ മുന്‍ കാമുകിയെ സൈന്യം വധിച്ചു

Text Size  

Story Dated: Thursday, November 14, 2013 02:04 hrs UTC

ഉത്തരകൊറിയ : നോര്‍ത്ത്‌ കൊറിയയിയില്‍ നേതാവിന്റെ മുന്‍ കാമുകിയെ സൈന്യം വധിച്ചു. നോര്‍ത്ത്‌ കൊറിയയിലെ നേതാവ്‌ കിംഗ്‌ ജോംഗ്‌ ഉന്നിന്റെ മുന്‍ കാമുകിയായ ഹ്യോണിനെയാണ്‌ സൈന്യം വെടിവെച്ചു കൊന്നത്‌. കുടുംബാംഗങ്ങല്‍ നോക്കി നില്‍ക്കവെയായിരുന്നു കൊലപാതകം . എന്നാല്‍ ഇതിനു സാക്ഷി പറഞ്ഞാല്‍ അവരും ജയിയിലേക്ക്‌ പോകേണ്ടി വരുമെന്നതിനാല്‍ പട്ടാളത്തെ ഭയന്ന്‌ എല്ലാവരും മൗനം പാലിക്കുകയാണ്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നോര്‍ത്ത്‌ കൊറിയയിലെ ദേശീയ ഗാനത്തിന്റെ വിമോചനത്തിനു വേണ്ടി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ ഹ്യോണ്‍. അന്ന്‌ വളരെയധികം പ്രശസ്‌തിയില്‍ നിന്ന ഒരു സ്‌ത്രീയായിരുന്നു ഇവര്‍. 2005 ലായിരുന്നു സംഭവം.
10 വര്‍ഷം മുമ്പായിരുന്നു ഇവര്‍ തമ്മില്‍ ബന്ധം നിലനിന്നിരുന്നത്‌ . എന്നാല്‍ ഹ്യോണ്‍ മറ്റൊരു പട്ടാളക്കാരനെ വിവാഹം കഴിച്ചു. കിമ്മും സ്വന്തം സ്റ്റാറ്റസിനനുസരിച്ച്‌ മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഇവര്‍ തമ്മില്‍ ഇപ്പോഴും ബന്ധം നിലനില്‍ക്കുന്നതായി അഭ്യൂഹങ്ങള്‍ പറയുന്നു. അതാവാം കൊലപാതകത്തിന്‌ കാരണമെന്നു കരുതപ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.