You are Here : Home / Readers Choice

ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ, എഫ് ടി സി സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇബോര്‍ഗ് റോബോട്ടിക്‌സിന് ജയം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, March 10, 2018 12:29 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി, പെന്‍സില്‍വേനിയ എഫ് ടി സി സ്‌റ്റേറ്റ്് ചാമ്പ്യന്‍ഷിപ്പുകളില്‍ ഈസ്റ്റ് ഹാനോവറില്‍ നിന്നുള്ള ഇബോര്‍ഗ് റോബോട്ടിക്‌സ് ടീമിന് ജയം. മോറിസ്, എസ്ക്‌സ് കൗണ്ടികളിലെ മിഡില്‍, ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് അഭിമാനാര്‍ഹമായ ജയം നേടിയ ഇബോര്‍ഗ് ടീമില്‍ ഉള്‍പ്പെടുന്നത്. കെവിന്‍ മാത്യു ടീം ക്യാപ്റ്റന്‍, നീല്‍ മാത്യു, ആര്‍നവ് ഖന്ന, ടെസിയ തോമസ്, അനിഷ് ചിദെല്ല, ബ്രെയിന്‍ ല്യൂ, എമിലി ല്യൂ, മിഹിര്‍ വേമുറി, രാഹുല്‍ മേത്ത, ടിഫനി തോമസ് എന്നിവരാണ് ടീമിലുള്‍പ്പെടുന്നത്. മാര്‍ച്ച് 16 മുതല്‍ 18വരെ നടക്കുന്ന സൂപ്പര്‍ റീജിയനല്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള തയാറെടുപ്പിലാണ് ടീം. വിജയിച്ചാല്‍ ഡിട്രോയിറ്റില്‍ നടക്കുന്ന ഫസ്റ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശനം ലഭിക്കും. ഇബോര്‍ഗ് റോബോട്ടിക്‌സിന്റെ നേതൃത്വത്തില്‍ 9 ശനിയാഴ്ച ഈസ്റ്റ് ഹാനോവറിലെ എന്‍റിച്ച് ലേണിംഗില്‍ വൈകുന്നേരം 6 മുതല്‍ 8 വരെ (STEM- സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്‌സ്) കരിയര്‍ ഡേ സംഘടിപ്പിക്കുന്നു.

പ്രവേശനം സൗജന്യമാണ്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പ്രൊഫസര്‍മാരും ടെക്‌നോക്രാറ്റുകളുമടങ്ങുന്ന പാനല്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചും ഉപദേശങ്ങള്‍ നല്‍കിയും കരിയര്‍ ദിനത്തെ സജീവമാക്കും. താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഈ പ്രോഗ്രാമില്‍ സംബന്ധിക്കാവുന്നതാണന്ന് സംഘാടകര്‍ അറിയിച്ചു. റോബോട്ടുകളെ ഡിസൈന്‍ ചെയ്തും നിര്‍മിച്ചും വിദ്യാര്‍ഥികളിലെ STEM കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഫസ്റ്റ് ടെക്‌നിക്കല്‍ ചലഞ്ച് (എഫ്.ടി.സി)ല്‍ പങ്കെടുക്കുന്ന റൂക്കീ ടീം #12538 ഇബോര്‍ഗ് റോബോട്ടിക്‌സ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സൂപ്പര്‍റീജിയണല്‍,ഫസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയോടെയാണ് ഓരോ സീസണും അവസാനിക്കുന്നത്. ഭഭഓരോ വ്യക്തിക്കും വേറിട്ട കഴിവുകളുണ്ട്. ഒന്നോ രണ്ടോ വ്യക്തികളുടെ ഒറ്റപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനമല്ല, കൂട്ടായ പ്രവര്‍ത്തനമാണ് മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക. ഇതേ ആശയം ഈ ടീമിന്റെ വിജയത്തിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ടീം കോച്ച് അമിത് ജോഗ്‌ലേകര്‍ പറഞ്ഞു.

 

പാര്‍സിപ്പനി മേയര്‍ മിഖായേല്‍ സോറിയാനോയെ സന്ദര്‍ശിക്കാനും ടീമിന് അവസരം ലഭിച്ചു. മേയറെ കാണാന്‍ അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുവെന്ന് പാര്‍സിപ്പനി സെന്‍ട്രല്‍ മിഡില്‍ സ്കൂള്‍ എട്ടാം ഗ്രേഡ് വിദ്യാര്‍ഥി മിഹിര്‍ വേമുറി പറയുന്നു. ഫെബ്രുവരി 24 ന് നടന്ന എഫ്.ടി.സി ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെങ്കില്‍ ഇബോര്‍ഗ് റോബോട്ടിക്‌സ് ചാമ്പ്യന്‍മാരായി. 25 ന് ന്യൂജേഴ്‌സി എഫ്.ടി.സി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ടീം സൂപ്പര്‍ സൂപ്പര്‍ റീജിയനല്‍സിന് യോഗ്യത നേടി. എഫ്.ടി.സിയുടെ ലക്ഷ്യങ്ങള്‍ നേടുന്ന ടീമിന് നല്‍കുന്ന ഇന്‍സ്പയര്‍ അവാര്‍ഡ് അടക്കമുള്ള ബഹുമതികള്‍ ടീം സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് എന്ന് വാക്ക് കമ്യൂണിറ്റിയിലും സ്‌റ്റേറ്റിലും മാത്രമല്ല ലോകത്തു തന്നെ ഇബോര്‍ഗ് പ്രചരിപ്പിക്കുന്നുവെന്ന് ജഡ്ജസ് പറയുന്നു. സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ,് മാത്‌സ്് വിഷയങ്ങളെ മാത്സര്യബുദ്ധിയോടെ പ്രമോട്ട് ചെയ്യുന്ന വീഡിയോ തയാറാക്കിയതിനുള്ള അവാര്‍ഡും ടീം സ്വന്തമാക്കി. ഗൈഡന്‍സിനും പിന്തുണയ്ക്കും കോച്ച് അമിത് ജോഗ് ലേകരും പ്രത്യേക പരാമര്‍ശം നേടി. റോബോട്ടുകളെ നിര്‍മിക്കുന്നു എന്നതിനേക്കാള്‍ വളരെയേറെ കാര്യങ്ങള്‍ തങ്ങളുടെ ടീം ചെയ്യുന്നുവെന്ന് ടീമിന്റെ പ്രൊമോഷന്‍ ഔട്ട് റീച്ച് മാനേജര്‍ എമിലി ല്യൂ പറയുന്നു.

 

ഒരു റൂക്കി ടീം എന്ന നിലയില്‍ തങ്ങള്‍ക്ക് പലവിധ വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ദ അക്കാഡമി ഫോര്‍ മാത്‌സ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് അക്കാഡമി ടീം ക്യാപ്റ്റന്‍ കെവിന്‍ മാത്യു പറയുന്നു. STEM നെകുറിച്ച് പ്രാദേശിക, ആഗോളതലത്തില്‍ വിവിരങ്ങള്‍ പ്രചരിപ്പിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഇന്ത്യയിലും ലിവിംഗ്‌സ് ടണ്‍, മില്‍ബേണ്‍ ഹൈസ്കൂള്‍സ്, ലിബര്‍ട്ടി സയന്‍സ് സെന്റര്‍, ഗ്രേറ്റര്‍ ലൈഫ് കമ്യൂണിറ്റി സെന്റര്‍ ന്യുവാര്‍ക്ക്, ലോക്കല്‍ ലൈബ്രറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ടീമിന്റെ സേവനം ലഭ്യമാണ്. ഈസ്റ്റ് ഹാനോവറിലെ ഗ്രാന്‍ഡ് സ്‌പൊണ്‍സര്‍ എന്‍റിച്ച് ലേണിംഗിനും തുടര്‍ച്ചയായി പിന്തുണയ്ക്കുന്ന എല്ലാ സ്‌പൊണ്‍സര്‍മാര്‍ക്കും മാര്‍ക്കറ്റിംഗ് മാനേജര്‍, ലിബര്‍ട്ടി മിഡില്‍ സ്കൂളില്‍ നിന്നുള്ള ടെസിയ തോമസ് നന്ദി പറഞ്ഞു. സ്‌റ്റെം ആന്‍ഡ് റോബോട്ടിക്‌സില്‍ മറ്റ് കുട്ടികള്‍ക്കും താല്പര്യമുയര്‍ത്താന്‍ ഈ ദിനം സഹായിക്കുമെന്ന് ടെസിയ പ്രത്യാശിച്ചു.

വിവരങ്ങള്‍ക്ക്: (973) 707 6621

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.