You are Here : Home / Readers Choice

ഇന്ത്യൻ അമേരിക്കൻ പൗരൻ പാർത് പട്ടേലിന് ആദരജ്ഞലികൾ അർപ്പിച്ച് പൊലീസ് പരേഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 26, 2016 11:29 hrs UTC

ന്യൂജഴ്സി ∙ അപൂർവ്വ കാൻസർ രോഗം മൂലം മരണമടഞ്ഞ ഒമ്പത് വയസുകാരൻ പാർത് പട്ടേലിന് ആദരാജ്ഞലികൾ അർപ്പിച്ച് ന്യുജഴ്സി സിറ്റി പൊലീസ് പരേഡ് സംഘടിപ്പിച്ചു. രണ്ടു വർഷമായി എല്ലിനെ ബാധിക്കുന്ന സർക്കോമ എന്ന കാൻസർ രോഗം മൂലം കിടപ്പിലായിരുന്ന പാർത് പട്ടേൽ ഒക്ടോബർ 22നാണ് മരണമടഞ്ഞത്. ജഴ്സി സിറ്റിയിലെ ആൽഫ്രഡ് സംഫല്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പട്ടേൽ സൂപ്പർ ഹീറോ ആയിട്ടാണ് അറിയപ്പെട്ടിരുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞു. രജനികാന്ത് പട്ടേൽ– സുശീല പട്ടേൽ എന്നിവരുടെ കൊച്ചു മകനായ പാർത് പിതാവ് സുനിൽ, മാതാവ് പരുൾ എന്നിവരുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ജഴ്സി സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിലെ നൂറിലധികം പൊലീസ് ഓഫിസർമാർക്ക് പുറമെ, ഫയർ, ഇഎംടി വിഭാഗത്തിലെ വൊളണ്ടിയർമാരും പട്ടേലിന് ആദരാജ്ഞലികൾ അർപ്പിച്ചു നടത്തിയ പരേഡിൽ പങ്കെടുത്തു. ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു പരേഡിൽ പങ്കെടുത്ത കുട്ടി പ്രത്യേകം ശ്രദ്ധയാകർഷിച്ചു.

 

 

പട്ടേലിന്റെ പേർ ആലേഖനം ചെയ്ത ബാഡ്ജ്, യൂണിഫോം, എന്നിവ ധരിച്ചു മുന്നോട്ടു നീങ്ങിയ പരേഡിൽ പങ്കെടുത്തവർ റോഡിനിരുവശവും ഉളള കാണികളെ കൈവീശി അഭിവാദ്യം ചെയ്തു. രോഗാവസ്ഥയിലും ജീവിതത്തെ എങ്ങനെ ധീരമായി അഭിമുഖീകരിക്കണം എന്ന് തങ്ങളെ പട്ടേൽ പഠിപ്പിച്ചുവെന്ന് സ്കൂൾ അധ്യാപിക കെല്ലി ലൊ മാക്സ് പറഞ്ഞു. ഒക്ടോബർ 25 നാണ് പാർത്തിന്റെ സംസ്കാരം ന്യൂജഴ്സിയിൽ നടന്നത്. ന്യൂജഴ്സി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിയുടെ ബഹുമാനാർത്ഥം ഇങ്ങനെയൊരു പരേഡ് സംഘടിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.