You are Here : Home / Readers Choice

20 വർഷം മുമ്പ് കാണാതായ വിദ്യാർത്ഥിനിക്കു വേണ്ടിയുളള തിരച്ചിൽ പുനരാരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 08, 2016 09:07 hrs UTC

കലിഫോർണിയ ∙ 20 വർഷം മുമ്പ് കാണാതായ കലിഫോർണിയ കോളേജ് വിദ്യാർത്ഥിനി ക്രിസ്റ്റിൻ സ്മാർട്ടിന് വേണ്ടിയുളള തിരച്ചിൽ പുനരാരംഭിച്ചതായി എഫ്ബിഐ സെപ്റ്റംബർ 6ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 1996 മെയ് 25 പാർട്ടിയിൽ പങ്കെടുത്തശേഷം കലിഫോർണിയ പോളിടെക്നിക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ താമസ സ്ഥലത്തേക്കുളള യാത്രാ മദ്ധ്യേയാണ് ക്രിസ്റ്റിനെ കാണാതായത്. യൂണിവേഴ്സിറ്റി പാർക്കിങ്ങ് ലോട്ടിന് സമീപമുളള സ്ഥലത്താണ് സ്മാർട്ടിന്റെ ശരീരാവശിഷ്ടങ്ങൾക്കായി തിരച്ചിൽ ആരംഭിക്കുന്നതെന്ന് സാൻ ലുയിസ് ബിസ് പൊ കൗണ്ടി ഷെറിഫ് പാർകിൻസൺ അറിയിച്ചു. പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു കഴിഞ്ഞ രണ്ട് വർഷമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഈ പ്രദേശം തിരഞ്ഞെടുക്കുവാൻ തീരുമാനിച്ചതെന്നും ഷെറിഫ് പറഞ്ഞു. സ്മാർട്ട് ഡോവിൽ എത്തിയിട്ടില്ല എന്ന വിവരം മൂന്ന് ദിവസത്തിനുശേഷമാണ് പൊലീസിന് ലഭിച്ചത്. ഇതേ സമയം പാർട്ടി കഴിഞ്ഞ് സ്മാർട്ടിനെ താമസ സ്ഥലത്തു ഇറക്കി വിട്ടു എന്നു പറയുന്ന വിദ്യാർത്ഥിയെ ഈ കേസിൽ സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതിനാണ് കൂടുതൽ സാധ്യത എന്നാണ് ഷെറിഫ് പ്രതികരിച്ചത്. എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നു ഷെറിഫ് പറഞ്ഞു. 20 വർഷം മുമ്പ് കാണാതായ മകളുടെ ശരീരാവശിഷ്ടങ്ങൾ എങ്കിലും കണ്ടെത്താനാകുമോ എന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. ഇതിനു സാനമായ സംഭവമായിരുന്നു ഷിക്കാഗോയിൽ നിന്നും പാർട്ടി കഴിഞ്ഞ് മടങ്ങിയ പ്രവീൺ വർഗീസിന്റേതും. എന്നാൽ പ്രവീണിനെ ഇറക്കിവിട്ട വിദ്യാർത്ഥിയെ വേണ്ടതുപോലെ ചോദ്യം ചെയ്യുന്നതിന് പോലും പൊലീസ് തയ്യാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.