You are Here : Home / Readers Choice

സോനിക വെയ്ഡ് ദേശീയഗാനം ആലപിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 02, 2016 10:46 hrs UTC

ബോസ്റ്റണ്‍(റെഡ് സോക്‌സ്): റെഡ് സോക്‌സ് ഗെയിം ഉല്‍ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയും, അമേരിക്കന്‍ ഐഡല്‍ ഫൈനലിസ്റ്റുമായ സോനിക വെയ്ഡ് ദേശീയഗാനം ആലപിക്കും. ജൂലായ് 3ന് ബോസ്റ്റണ്‍ ഫെന്‍വെ പാര്‍ക്കില്‍ ആരംഭിക്കുന്ന റെഡ് സോക്‌സ് ഗെയിം ഉല്‍ഘാടന ചടങ്ങില്‍ ദേശീയഗാനം ആലപിക്കുവാന്‍ അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് മാസ്സച്യൂസെറ്റ് മാത്താസ് വൈന്‍യാര്‍ഡില്‍ നിന്നുള്ള ഇരുപത്തി ഒന്ന്കാരിയായ സോനിക. അമേരിക്കന്‍ ഐഡല്‍ മത്സരത്തില്‍ അവസാന അഞ്ചംഗ ഫൈനല്‍ ടീമില്‍ പ്രവേശനം ലഭിച്ചുവെങ്കിലും, ഓഡിയന്‍സിന്റെ ആവശ്യമായ വോട്ട് നേടാനും കഴിയാതിരുന്നതാണ് സോനികായുടെ അമേരിക്കന്‍ ഐഡല്‍ മോഹം പൂവണിയാതിരുന്നത്. മേജര്‍ ലീഗ് ബേസ്‌ബോള്‍(MLB) ടീമുകളില്‍ പ്രമുഖ ടീമാണ് റെഡ് ഓക്‌സ്- ബോസ്റ്റണ്‍ ആസ്ഥാനമായി 1901 സ്ഥാപിതമായ ടീം എട്ടുതവണ വേള്‍ഡ് സീരിസ് ചാമ്പ്യന്‍ഷിപ്പു കരസ്ഥമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.