You are Here : Home / Readers Choice

ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയെന്ന് ജോ ബൈഡൻ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 20, 2016 12:58 hrs UTC

വാഷിംഗ്ടൺ ഡിസി ∙ നാളിതുവരെയുളള ട്രംപിന്റെ പ്രകടനം വിലയിരുത്തിയാൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ട്രംപിനു തന്നെയായിരിക്കുമെന്ന് ഡമോക്രാറ്റിക് പാർട്ടിനേതാവും അമേരിക്കൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചരണ രംഗത്തെ മുന്നേറ്റം വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചാൽ പോലും അത്ഭുതത്തിനവകാശമില്ല എന്നാണ് ബൈഡൻ വിലയിരുത്തുന്നത്. ഫെബ്രുവരി 18 ന് എംഎസ്എൻ ബിസി പ്രക്ഷേപണം ചെയ്ത ബൈഡനുമായുളള അഭിമുഖത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. അമേരിക്കൻ മെക്സിക്കൻ അതിർത്തിയിൽ വൻ മതിൽ കെട്ടിയുയർത്തണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടതു ശരിയാണെങ്കിൽ അത് ക്രിസ്തീയ മാർഗ്ഗമല്ലെന്നും മനുഷ്യബന്ധങ്ങൾ പുനഃസ്ഥാപിക്കുന്ന പാലം നിർമ്മിക്കുന്നതാണ് ക്രിസ്തീയ മതധർമ്മമെന്നും മാർപാപ്പ അഭിപ്രായപ്പെട്ടതിനെതിരെ ട്രംപ് നടത്തിയ അഭിപ്രായ പ്രകടനം ക്രൈസ്തവർക്കിടയിൽ ചേരിതിരിവുണ്ടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വത്തിക്കാനു ചുറ്റും ഒരു മതിൽ ഉണ്ടെന്നും, ഒരു വ്യക്തിയുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത് ശരിയല്ലെന്നും ട്രംപിന്റെ തിരഞ്ഞെടുപ്പു കമ്മറ്റി അഭിപ്രായപ്പെട്ടു. സൗത്ത് കരോലിനായിൽ നാളെ നടക്കുന്ന പ്രൈമറിയിൽ ഈ സംഭവം പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഇവിടെ ഡൊണാൾഡ് ട്രംമ്പിനു തന്നെയായിരിക്കും നേട്ടമെന്ന് സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയക്കാരനല്ലാത്ത ഡൊണാൾഡ് ട്രംപിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് അമേരിക്കയിൽ ഉരുതിരിഞ്ഞു വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.