You are Here : Home / Readers Choice

വുഡ്ഹാവനില്‍ ഹൈന്ദവ പതാകകള്‍ കത്തിച്ച പ്രതിക്കു വേണ്ടി തെരച്ചില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 30, 2015 02:10 hrs UTC

ക്യൂന്‍സ്, ന്യു യോര്‍ക്ക്: വീടിനു മുന്‍വശത്തു സൂക്ഷിച്ചിരുന്ന ഹൈന്ദവ മത ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത നാല്പതോളം പതാകകള്‍ തീ കൊളുത്തി നശിപ്പിച്ച കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് വുഡ്ഹാവന്‍ പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിനുത്തരവാദിയായ വ്യക്തിയെ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞിട്ടില്ല വുഡ്ഹാവനില്‍ 80 അവന്യുവിലുളള വീടിനു മുമ്പില്‍ സൂക്ഷിച്ചിരുന്ന ഫ്‌ലാഗ് കത്തിച്ചതിന്റെ പുറകില്‍ വംശീയത പ്രകടമാണെന്നും അതനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അഗ്‌നി ബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ െ്രെകം സ്‌റ്റോപ്പേഴ്‌സിനെ 800 577 8477 എന്ന നമ്പറിലോ, NYPD CRIME STOPPERS.COM എന്ന വെബ് സൈറ്റിലോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.