You are Here : Home / Readers Choice

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ ദമ്പതിമാരുടെ 100 മില്യണ്‍ ഡോളര്‍ സംഭാവന!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 07, 2015 11:50 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് സ്‌ക്കൂളിന് നൂറു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ഇന്ത്യന്‍ ദമ്പതിമാര്‍ മാതൃക കാട്ടി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ജോണ്‍ സെക്ലറ്റണ്‍, ആര്‍ ശ്രീനിവാസന്‍ (ഡീന്‍, സ്‌ക്കൂള്‍ ഓഫ് എന്‍ജിനീയറിംഗ്) എന്നിവര്‍ ഒക്ടോബര്‍ 5ന് സംയുക്തമായി പുറത്തുവിട്ട അറിയിപ്പിലാണ് വിവരം വെളിപ്പെടുത്തിയത്. ഫാല്‍ക്കറ്റി നിയമനത്തിനും, അക്കാദമിക്ക് പ്രോഗ്രാമിനുമാണ് ഈ സംഭാവന ഉപയോഗിക്കുക എന്നിവര്‍ ചൂണ്ടികാട്ടി. ഇന്ത്യന്‍ ദമ്പതിമാരായ ചന്ദ്രിക തണ്ടന്‍, രന്‍ജന്‍ തണ്ടന്‍ എന്നീ രണ്ടുപേരും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപകരും ഉടമസ്ഥരുമാണ്. 2011 ബെസ്റ്റ് കണ്ടംപററി വേള്‍ഡ് മ്യൂസിക്കില്‍ ചന്ദ്രിക തണ്ടന്റെ സോള്‍ കോള്‍(Soul Call) ആല്‍ബം ഗ്രാമി അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നും ഇത്രയും വലിയൊരു സംഭാവന ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് ആദ്യമായാണ് ലഭിക്കുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി സ്‌ക്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് എന്ന് പുനര്‍ നാമകരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു. യൂണിവേഴ്‌സിറ്റിക്ക് സംഭാവന നല്‍കിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും, വിദ്യാഭ്യാസ രംഗത്തെ സമൂലമാറ്റത്തിന് ഇടയാകട്ടെ എന്നും ചന്ദ്രിക തണ്ടന്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.