You are Here : Home / Readers Choice

ഷിക്കാഗോയിലും കണക്റ്റിക്കട്ടിലും രണ്ട് ഇന്ത്യക്കാര്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, April 09, 2015 11:10 hrs UTC


ഇല്ലിനോയ്സ് . 24 മണിക്കൂറിനുളളില്‍ രണ്ട് ഇന്ത്യക്കാര്‍ കവര്‍ച്ചക്കാരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഏപ്രില്‍ 7 തിങ്കളാഴ്ച വൈകിട്ട് 7.30 ന് കണക്റ്റിക്കട്ടിലെ ന്യുഹെവണിലുളള ഗ്യാസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ രണ്ട് മുഖം മൂടികള്‍ ക്ലാര്‍ക്ക് സജ്ജയ് പട്ടേലിനു നേരെ യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. മാറില്‍ വെടിയേറ്റ് സജ്ജയ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഈയിടെ വിവാഹിതയായ സജ്ജയിന്‍െറ ഭാര്യ ഗര്‍ഭിണിയാണ്. വെടിവച്ചശേഷം അക്രമികള്‍ കടന്നു കളഞ്ഞു.

ഇല്ലിനോയിസിലെ പിയോറിയായിലെ ഗ്യാസ് സ്റ്റേഷനിലാണ് മറ്റൊരു ഇന്ത്യാക്കാരന്‍ അജേഷ് മണ്ടേല (35) കവര്‍ച്ചക്കാരുടെ വെടിയേറ്റ് മരിച്ചത്. വെടിവച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന്  നടന്ന വെടിവെയ്പില്‍ പ്രതി കൊല്ലപ്പെട്ടു. രാജ് അലിയുടെ കടയിലെ ജീവനക്കാരനായിരുന്ന കണക്റ്റിക്കട്ടില്‍ വെടിയേറ്റ് മരിച്ച സജ്ജയ്.

ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഇന്ത്യക്കാര്‍ ഭയവിഹ്വലരാണ്. പല കേസുകളിലും പ്രതികളെ പിടിക്കുന്നതിനു പൊലീസ് പരാജയപ്പെടുന്നു. ഇന്ത്യ ഗവണ്‍മെന്റ്, അമേരിക്കയിലെ പ്രവാസി സംഘടനകളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും സമ്മര്‍ദം ചെലുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.