You are Here : Home / Readers Choice

തോക്കു ചൂണ്ടി വിദ്യാര്‍ത്ഥികളെ കൊള്ളയടിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 11, 2015 03:46 hrs UTC

ബെല്ലയര്‍(ടെക്‌സാസ്): ഇന്ന് ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫെറിസ് സ്ട്രീറ്റില്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങുമ്പോള്‍, രണ്ടു യുവാക്കള്‍ കാറിനെ സമീപിച്ചു. അത്യാവശ്യമായി ഫോണ്‍ ചെയ്യുന്നതിന് സെല്‍ഫോണ്‍ ആവശ്യപ്പെട്ടു. കാറിനെ സമീപിച്ച ഒരാള്‍ ഫോണ്‍ ചെയ്യുന്നതിനിടെ മറ്റൊരാള്‍ തോക്ക് പുറത്തെടുത്ത് കൈവശമുളള പണവും, സാധനങ്ങളും ആവശ്യപ്പെട്ടു. ഭയന്ന് വിറച്ച വിദ്യാര്‍ത്ഥികള്‍ ചോദിച്ചതെല്ലാം നല്‍കി. വെടിയുതിര്‍ക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യാതെ അക്രമികള്‍ സ്ഥലം വിട്ടു. കറുത്തവര്‍ഗ്ഗക്കാരനായ 18 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവും, ആറടി നീളവും, പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ഹിസ്പാനിക്ക് യുവാവുമായിരുന്നു വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്നതെല്ലാം കവര്‍ന്നെടുത്തത്. വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അക്രമികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് അറിവുള്ളവരോ ദൃക്‌സാക്ഷികളോ ഉണ്ടെങ്കില്‍ ബെല്ലയര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.