You are Here : Home / Readers Choice

ലോകത്തെ ഏറ്റവും വലിയ വീട് മുകേഷ്‌ അംബാനിക്ക് സ്വന്തം

Text Size  

Story Dated: Tuesday, November 19, 2013 11:37 hrs UTC

എത്ര പണം ചെലവാക്കിയും വീടു നിര്‍മിക്കുക എന്നതാണ്‌ ഇപ്പോഴത്തെ ഫാഷന്‍. എന്നാല്‍ ലോകത്ത്‌ വീടിനു വേണ്ടി ഏറ്റവും കൂടുതല്‍ തുക മുടക്കിയത്‌ ഒരു ഇന്ത്യക്കാരനാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ. വിശ്വസിച്ചാലും ഇല്ലെങ്കിലും കാര്യം സത്യമാണ്‌. ഇന്ത്യയുടെ പണച്ചാക്കായ മുകേഷ്‌ അംബാനിയാണ്‌ ഈ കൊട്ടാരത്തിനുടമ.
ഒരു ലക്ഷം കോടി ഡോളര്‍ മുടക്കിയാണ്‌ അദ്ദേഹം വീട്‌ നിര്‍മിച്ചിരിക്കുന്നത്‌. മുംബൈയിലാണ്‌ ഈ ഭീമന്‍ കെട്ടിടം ഇദ്ദേഹം പടുത്തുയര്‍ത്തിയിരിക്കുന്നത്‌. ആന്റീലിയ എന്നാണ്‌ വീടിന്‌ നല്‍കിയിരിക്കുന്ന പേര്‌. മുംബൈയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വമ്പന്‍ ബംഗ്ലാവിലെ താമസക്കാര്‍ മുകേഷ്‌ അംബാനിയും ഇദ്ദേഹത്തിന്റെ ഭാര്യയും അവരുടെ മൂന്നു ചെറിയ കുട്ടികളും മാത്രമാണ്‌.
വീടിന്റെ പണി പൂര്‍ത്തിയാകാന്‍ ഏഴു വര്‍ഷം സമയമെടുത്തു. ഹെല്‍ത്ത്‌ ക്ലബ്‌, ജിം, ഡാന്‍സ്‌ സ്റ്റുഡിയോ, സ്വിമ്മിംഗ്‌ പൂള്‍, 50 സീറ്റുകളുള്ള സിനിമാ ടാക്കീസ്‌, പൂന്തോട്ടങ്ങള്‍ തുടങ്ങി ഒരുപാട്‌ പ്രത്യേകതകള്‍ ഉള്ളതാണ്‌ ഈ വീട്‌. ചരിത്രത്തിലെ തന്നെ ഏറ്റവും വിലമതിക്കുന്ന വീടാണ്‌ ഇതെന്നാണ്‌ പറയപ്പെടുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.