You are Here : Home / Readers Choice

വരിസ് അഹലുവാലിയാക്ക് വിമാനത്തില്‍ ബോര്‍ഡിങ്ങ് അനുവദിച്ചില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 09, 2016 01:26 hrs UTC

ന്യൂയോര്‍ക്ക്: നടനും, ഡിസൈനറുമായ ഇന്ത്യന്‍ വംശജന്‍ വരിസ് അഹലുവാലിയാക്ക് മെക്‌സിക്കോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള എയ്‌റൊ മെക്‌സിക്കൊ വിമാനത്തില്‍ ബോര്‍ഡിങ്ങ് അനുവദിച്ചില്ല.

ഇന്ന്(തിങ്കള്‍) രാവിലെ 7.15ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെടേണ്ട വിമാനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും പ്രവേശനം നല്‍കിയതിന് ശേഷമാണ് അഹലുവാലിയായെ സെക്യൂരിറ്റി പരിശോധനക്ക് വിധേയനാക്കിയത്. സെക്യൂരിറ്റി പരിശോധനയില്‍ ബാഗും, ദേഹവും പരിശോധിച്ചതിനുശേഷം ഉദ്യോഗസ്ഥര്‍ ടര്‍ബന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു.
പൊതുസ്ഥലത്തു വെച്ചു ടര്‍ബന്‍ നീക്കം ചെയ്യുന്നതില്‍ മതപരമായ തടസ്സം ഉള്ളതിനാല്‍ സ്വകാര്യമുറിയില്‍ വെച്ചു ടര്‍ബന്‍ നീക്കം ചെയ്യാമെന്ന നിര്‍ദ്ദേശം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തള്ളി.
ഈ വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ടര്‍ബന്‍ നീക്കണമെന്ന് സെക്യൂരിറ്റിക്കാര്‍ വീണ്ടും ശഠിച്ചു. ഇതിനിടയില്‍ വിമാനത്തിന്റെ വാതില്‍ അടക്കുകയും, അഹലുവാലിയായുടെ യാത്ര തടസ്സപ്പെടുകയും ചെയ്തു.
ടര്‍ബന്‍ ധരിച്ചതിന്റെ പേരില്‍ യാത്ര നിഷേധിച്ച എയ്‌റൊ മെക്‌സിക്കൊയുടെ നടപടിയെ അമേരിക്കാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിക്ക് കൊയലേഷന്‍ പ്രതിഷേധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ സംഭവത്തില്‍ സോഷ്യല്‍മീഡിയാകളിലൂടെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Readers Choice
More
View More
More From Featured News
View More
More From Trending
View More