You are Here : Home / Readers Choice

ടര്‍ബന്‍ ധരിച്ച സിക്കുക്കാരനെ ട്രംമ്പിന്റെ റാലിയില്‍ നിന്നും നീക്കം ചെയ്തു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 25, 2016 01:09 hrs UTC

ഐഓവ: ഐഓവായില്‍ ഇന്ന് നടന്ന ട്രംമ്പിന്റെ തിരഞ്ഞെടുപ്പു റാലിയില്‍ 'STOP HATE' എന്ന ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ച ടര്‍ബന്‍ ധരിച്ച സിക്കുക്കാരനെ സെക്യൂരിറ്റിക്കാര്‍ റാലിയില്‍ നിന്നും നീക്കം ചെയ്തു. ചുവന്ന ടര്‍ബന്‍ ധരിച്ച സിക്കുക്കാരന്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ റാലിയില്‍ പങ്കെടുത്തവര്‍ യു.എസ്.എ., യു.എസ്.എ., എന്ന ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. പ്രതിഷേധിച്ച സിക്കുകാരനെ ചൂണ്ടി അദ്ദേഹം ധരിച്ചിരിക്കുന്നതു ഒരു തൊപ്പിയാണോ എന്ന ഹാസ്യരൂപേണ ട്രംബ് ചോദിച്ചത് പിന്നീട് ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കു വഴിതെളിയിച്ചു. ട്രംബിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ മുസ്ലീം യുവതി ശിരോ വസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്ന് റാലിയില്‍ നിന്നും പുറത്താക്കിയ സംഭവം ഇതിനുമുമ്പു വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുസ്ലീമുകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം ട്രംബിന്റെ റാലികളില്‍ പലപ്പോഴും പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. പ്രതിഷേധ പ്രകടനക്കാരെ യാതൊരു കാരണവശാലും കൈയ്യേറ്റം ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശം സെക്യൂരിറ്റി വിഭാഗം റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.