You are Here : Home / Readers Choice

ഹിലാരി ക്ലിന്റന്‍െറ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വ്യാപക പോസ്റ്ററുകള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, April 14, 2015 11:14 hrs UTC


ബ്രൂക്കിലിന്‍. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന മുന്‍ പ്രഥമ വനിത, ഹിലാരി ക്ലിന്റനെതിരെ പ്രതിഷേധം വ്യാപകമാകുന്ന ബ്രൂക്ക്ലിന്‍ ഡൌണ്‍ ടൌണിലുളള ക്ലിന്റന്‍െറ പുതിയ തിരഞ്ഞെടുപ്പ് ആസ്ഥാന മന്ദിരത്തിന് മുമ്പിലാണ് ക്ലിന്റനെതിരെ ഡസന്‍ കണക്കിന് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇന്നലെ (ഞായറാഴ്ച)യായിരുന്നു ക്ലിന്റന്‍ ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ചത്.

ഹിലാരിയുടെ പ്രഖ്യാപനത്തെ നല്ലൊരു ശതമാനം വോട്ടര്‍മാര്‍ പിന്തുണക്കുന്നുണ്ടെങ്കിലും ഹിലാരിക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തുളളവര്‍ ശക്തമായ പ്രചാരണവുമായി രംഗത്തെത്തി. അമേരിക്കയില്‍ കുടുംബാധിപത്യം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നതില്‍ പലരും അസുന്തഷ്ടരാണ്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍െറ ഭാര്യ ഹിലാരി ഒരുവശത്ത് ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനേഷനുവേണ്ടിയും മറുവശത്ത് മുന്‍ പ്രസിഡന്റ് ബുഷ് കുടുംബത്തില്‍ നിന്നും ജെബ് ബുഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നോമിനേഷനുവേണ്ടിയും രംഗത്തെത്തിയപ്പോള്‍ അമേരിക്കയിലെ വോട്ടറര്‍മാര്‍ മൂന്നാമതൊരാള്‍ക്ക് അവസരം നല്‍കുമോ  എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഇതുവരെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവരില്‍ നിന്നും തികച്ചും വ്യത്യസ്ഥത പുലര്‍ത്തുന്നതും സര്‍വ്വര്‍ക്കും സ്വീകാര്യമായ മറ്റൊരാളെ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കുമോ എന്ന്  അറിയുന്നതിന് ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരികയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.