You are Here : Home / Readers Choice

ശാസ്ത്ര ലോകത്തിന് അത്ഭുതമായി പശു നാല് കിടാങ്ങള്‍ക്ക് ജന്മം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 25, 2015 12:30 hrs UTC


അര്‍ക്കന്‍സാസ് . പ്രസവത്തില്‍ ഒരേ സമയം നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അസാധാരണ സംഭവത്തിന്  അര്‍ക്കന്‍സാസ്- ഒക്കലഹോമ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കാറ്റില്‍ഫില്‍ഡ് മാര്‍ച്ച്  മൂന്നാം വാരം സാക്ഷ്യം വഹിച്ചു.

നാല് കുട്ടികളില്‍ മൂന്ന് കാളകുട്ടികള്‍ക്കും ഒരു പശുക്കിടാവിനും യഥാക്രമം ഏനി, മീനി, മിനി, മൂ  എന്ന പേരും നല്‍കിയതായി കാറ്റില്‍ ഫീല്‍ഡ് ഉടമ ജിമ്മി ബാര്‍ലിംഗ് പറഞ്ഞു.

പശു പ്രസവിക്കുന്നതിനുളള സമയമായി എന്ന് അറിയാമായിരുന്നുവെങ്കിലും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരത്ഭുതമായി തോന്നുന്നു ബാര്‍ലിങിന്‍െറ ഭാര്യ ഡോറ പറഞ്ഞു.  ഡോറയുടെ പേരക്കിടാവാണ് കിടാങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിച്ചത്.

കറുത്ത നിറമുളള നാല് കിടാങ്ങളും ഒരു പശുവിന്റേതാണോ എന്ന് ഡി.എന്‍.എ ടെസ്റ്റുകള്‍ക്കുശേഷമേ തീരുമാനിക്കാനാവൂ എന്ന് ലോക്കല്‍ വെറ്റ റിനേറിയന്‍ (മൃഗഡോക്ടര്‍) മൈക്ക് പറഞ്ഞു. ജീവനുളള നാല് കിടാങ്ങള്‍ക്ക് ജന്മം നല്‍കുക എന്നത് ലക്ഷണങ്ങളില്‍ ഒന്നായി മാത്രമേ കണക്കാക്കാനാകൂ ഡോക്ടര്‍ പറഞ്ഞു.

മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതു കാണാന്‍ കഴിഞ്ഞില്ലെങ്കിലും നാലാമത്തേത് വരുന്നതായി കാണാന്‍ കഴിഞ്ഞു. നാലു കിടാങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ തൂക്കം 25 പൌണ്ടാണ്. സാധാരണ ഒരു പശു കിടാവിന്‍െറ തൂക്കം 75 പൌണ്ട് വരുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശാസ്ത്ര ലോകത്തിന് അത്ഭുതമായ ഈ ജനനം  പരിശോധനകള്‍ക്കുശേഷമേ സ്ഥിരികരിക്കാനാവൂ എന്നും ഡോക്ടര്‍  കൂട്ടിചേര്‍ത്തു. പശുവിന് നാല് കിടാങ്ങളേയും നോക്കുന്നതിന് സാധ്യമല്ലാത്തിനാല്‍ രണ്ടു പേരെ പ്രത്യേകമായി ചുമതപ്പെടുത്തിയിട്ടുണ്ടെന്ന് ഉടമസ്ഥര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.