You are Here : Home / Readers Choice

വിര്‍ജീനിയ മുന്‍ ഗവര്‍ണര്‍ക്ക് പിന്നാലെ ഭാര്യയും ജയിലിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 21, 2015 01:18 hrs UTC


വിര്‍ജീനിയ . പണവും സമ്മാനങ്ങളും വാങ്ങി അനര്‍ഹമായ ആനുകൂല്യങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ചു ന്യുട്രീഷണല്‍ സപ്ലിമെന്റ്സ് എക്സിക്യൂട്ടീവ് അനുവദിച്ചു നല്‍കി എന്ന കുറ്റം ആരോപിച്ചു വിചാരണ നേരിട്ടിരുന്ന വിര്‍ജീനിയ മുന്‍ ഗവര്‍ണര്‍ ബോബ് മെര്‍ക്ക ഡൊണലിന്‍െറ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ മൌരീന്‍ മെക്ക് ഡൊണലിന് ഒരു വര്‍ഷവും ഒരു ദിവസവും ജയില്‍ ശിക്ഷ നല്‍കി യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ജെയിംസ് വിധി പ്രഖ്യാപിച്ചു.

165,000 ഡോളറിന്‍െറ സമ്മാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങി എന്ന കുറ്റത്തിന് 18 മാസത്തെ തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെങ്കിലും ഒരു വര്‍ഷത്തെ തടവാണ് വിധിച്ചത്.

ചെയ്തത് തെറ്റാണെന്നും മാപ്പപേക്ഷിക്കുന്നു എന്നും പ്രഥമ വനിത പറഞ്ഞു. ഈ സംഭവത്തിന്‍െറ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം മുന്‍ ഗവര്‍ണ്ണര്‍ ബോബിന് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇതേ കുറ്റത്തിനു വിധിച്ചിരുന്നത്. ഈ വിധിക്കെതിരെ ബോബ് അപ്പീല്‍ നല്‍കിയിട്ടുണ്ട്.  ബോബ് ഈ സംഭവത്തില്‍ ഭാര്യ   മൌരീനെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനുവേണ്ടി ഭാര്യയുടെ ഇംഗിതം നിറവേറ്റുകയായിരുന്നു എന്ന് മുന്‍ ഗവര്‍ണ്ണര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.