You are Here : Home / Readers Choice

എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

Text Size  

Story Dated: Monday, July 31, 2017 12:03 hrs UTC

ടെക്‌സാസ് (ഇര്‍വിങ് ) : അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്‌സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി നടക്കുന്ന 12ാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഇത്തവണ ഡാലസില്‍ നടക്കും. സെപ്റ്റംബര്‍ 2 നു ശനിയാഴ്ച നടക്കുന്ന ടൂര്‍ണമെന്റിനു ആതിഥ്യമരുളുന്നത് ഡാളസ് സ്‌െ്രെടക്കേഴ്‌സ് വോളിബോള്‍ ക്ലബാണ്. ടൂര്‍ണമെന്റിന്റെ കിക്കോഫ് ഡാലസില്‍ നടന്നു. എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ ട്രസ്റ്റ് മെമ്പറായ പയസ്റ്റിന്‍ ജോണ്‍, മറ്റു ട്രസ്റ്റ് അംഗങ്ങള്‍, ബിസിനസ് പ്രതിനിധികള്‍, ഡാളസ് സ്‌െ്രെടക്കേഴ്‌സ് എക്സ്സിക്യു്ട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബിജു തോമസ് ( ലോസണ്‍ ട്രാവല്‍സ് സിഇഒ) ആണ് ടൂര്‍ണമെന്റ് ഗ്രാന്റ് സ്‌പോണ്‍സര്‍. ഡിഎംഎ, എന്‍എസ്എസ് , കെസിസി തുടങ്ങി ഡാളസിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണവും ടൂര്‍ണമെന്റിന് ഉണ്ട്. ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും ഡാളസിലെ കായിക പ്രേമികളെ കായികവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡാളസ് സ്‌െ്രെടക്കേഴ്‌സ് പ്രസിഡണ്ട് സുനില്‍ വര്‍ഗീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷിബു ഫിലിപ്പ് (214) 6035153, ജിനു കുടിലില്‍ (347) 2412032, തങ്കച്ചന്‍ ജോസഫ് (972) 7463435, സേവ്യര്‍ ഫിലിപ്പ് (214) 6297355 സുനില്‍ വര്‍ഗീസ് (214) 5437556

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.