You are Here : Home / Readers Choice

യുഎസ് ഹൗസ് ഡമോക്രാറ്റിക്ക് ലീഡറായി നാൻസി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 01, 2016 01:03 hrs UTC

വാഷിങ്ടൺ∙ യുഎസ് ഹൗസ് മൈനോരിട്ടി ലീഡറായി നാൻസി പെലോസി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 30ന് നടന്ന തിരഞ്ഞെടുപ്പിൽ ഒഹായോവിൽ നിന്നുളള പ്രതിനിധി ടിം റയനെയാണ് നാൻസി 134–63 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ പരാജയത്തിനു ഉത്തരവാദിയാണെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും 76 വയസ്സുളള നാൻസിയെ തന്നെയാണ് പാർട്ടിയെ നയിക്കുവാൻ തിരഞ്ഞെടുത്തത്.പതിനഞ്ച് വർഷം മുമ്പ് യുഎസ് ഹൗസ് സ്പീക്കറായി നാൻസി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതി ലഭിച്ചിരുന്നു. ടിം റയന് ലഭിച്ച 63 വോട്ടുകൾ ഡമോക്രാറ്റിക്ക് പാർട്ടിയിൽ ശക്തമായ ചേരിതിരിവുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജയിക്കുമെന്ന പ്രതീക്ഷയിൽ മത്സര രംഗത്തെത്തിയ റയൻ പരാജയപ്പെട്ടതിൽ നിരാശനാണ്. അടുത്ത രണ്ട് വർഷത്തേക്കുകൂടി നാൻസി പാർട്ടിയെ നയിക്കണമെന്നാണ് ഭൂരിപക്ഷം ഡമോക്രാറ്റിക്ക് പാർട്ടി പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ട്രംപിനെ നേരിടുന്നതിന് പരിചയ സമ്പന്നമായ നാൻസിക്ക് കഴിയുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.