You are Here : Home / Readers Choice

ജയിൽ ചാടിയ പ്രതികളെ പിടികൂടാൻ പൊലീസ് സഹായമഭ്യർത്ഥിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 26, 2016 01:11 hrs UTC

സാന്റാക്ലാര (കലിഫോർണിയ) ∙ കലിഫോർണിയാ ജയിലിലെ കമ്പി അഴികൾ അറുത്ത് അഞ്ചാം നിലയിലെ മുറിയിൽ നിന്നും കിടക്കവിരി ഉപയോഗിച്ചു താഴേക്ക് ഊർന്നിറങ്ങി രക്ഷപ്പെട്ട രണ്ടു പ്രതികളെ പിടികൂടുന്നതിനു കലിഫോർണിയ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ബുധനാഴ്ച രാവിലെ 11.30നാണ് നാല് പ്രതികൾ ജയിലിൽ നിന്നും ചാടിയത്. രണ്ടു പേരെ പിടി കൂടിയതായി പൊലീസ് അറിയിച്ചു. ലെനോൻ കാംപൽ(26), റൊജിലിയൊ ചാവസ്(33) എന്നീ രണ്ട് പേർ അപകടകാരികളാണെന്നും മാരകായുധങ്ങൾ ൈകവശം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. പൊലീസ് ഡോഗ്, ഹെലി കോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രതികളെ കുറിച്ചു വിവരം ലഭിക്കാതിരുന്നതിനാലാണ് പൊതുജന സഹായം അഭ്യർത്ഥിക്കുന്നതെന്ന് പൊലീസ് വക്താവ് അറിയിച്ചു. പുറമെ നിന്നും രഹസ്യമായി ജയിലിനകത്തേക്ക് കടത്തിയ അറക്കവാൾ ഉപയോഗിച്ചാണ് ജനൽ കമ്പികൾ അറുത്തത്. പുറത്തെത്തിയ ഇവർ ഒരു കാർ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കുറിച്ചു വിവരം നൽകുന്നവർക്ക് 20,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ സാൻഫ്രാൻസിസ്ക്കോയിൽ ഉണ്ടാകാനാണ് സാധ്യത. സൂചന ലഭിക്കുന്നവർ 911 വിളിച്ചു വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.