You are Here : Home / Readers Choice

ടെക്‌സസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി കോളേജില്‍ വരുന്നതിന് ആഗസ്റ്റ് 1 മുതല്‍ അനുമതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, June 16, 2015 07:48 hrs UTC

ഓസ്റ്റിന്‍: ടെക്‌സസ്സിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് തോക്കുമായി കോളേജില്‍ വരുന്നതിന് അനുമതി നല്‍കുന്ന ബില്ലില്‍ ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പുവെച്ചു. ഇതോടൊപ്പം ടെക്‌സസ്സിലെ പൊതുജനങ്ങള്‍ക്കും കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുവാനുള്ള അനുമതി ലഭിച്ചു. ജൂണ്‍ 13 ശനിയാഴ്ചയാണ് ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. ടെക്‌സസ്സിലെ പൗരന്മാര്‍ക്ക് ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

 

ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പിട്ടതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപത്തി ഒന്ന് വയസ്സു പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് ഈ ബില്ലിന്റെ പ്രയോജനം ലഭിക്കുക. 2014 ആഗസ്റ്റ് 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഗവര്‍ണ്ണരുടെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കോളേജിലേക്ക് തോക്കു കൊണ്ടുവരുന്നതു കൂടുതല്‍ അപകടം വരുത്തിവെക്കുമെന്നാണ് ഇവര്‍ വാദിക്കുന്നത്. കോളേജുകളില്‍ നടക്കുന്ന അക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ഇതു ഉപകരിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.