You are Here : Home / Readers Choice

കോർപസ് ക്രിസ്റ്റി പൊലീസ് ചീഫ് അപകടത്തിൽ മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, May 04, 2015 11:02 hrs UTC

ടെക്സാസ് ∙ കോർപസ് ക്രിസ്റ്റി പൊലീസ് ചീഫ് ഫ്ലോയ്ഡ് സിംപസൺ (52) മോട്ടോർ അപകടത്തിൽ കൊല്ലപ്പെട്ടതായി സിറ്റി പൊലീസ് അസി. ചീഫ് സ്ഥിരീകരിച്ചു. 16വയസ്സുകാരനായ ഡ്രൈവർ ഓടിച്ചിരുന്ന ട്രക്ക് ചീഫ് സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിനു നേരെ വരുന്നതു കണ്ട് അപകടം ഒഴിവാക്കുവാനുളള ശ്രമത്തിൽ തെറിച്ചു വീണാണ് ചീഫ് കൊല്ലപ്പെട്ടത്. ധരിച്ചിരുന്ന ഹെൽമറ്റ് തലയിൽ നിന്നും മാറിപ്പോയിരുന്നു. flloyd-Simpson സമീപത്തുണ്ടായിരുന്ന ഡ്രൈവർമാർ വാഹനം നിർത്തി ചീഫിന് സിപിആർ നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2012 മാർച്ച് 12 നാണ് കോർപസ് ക്രിസ്റ്റിയുടെ 22-ാമത് പൊലീസ് ചീഫായി സിംപ്സൺ നിയമിതനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.