You are Here : Home / Readers Choice

രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 16, 2014 11:51 hrs UTC

 

യുട്ട : മുന്‍ ബോയ് ഫ്രണ്ടുമായി പിണങ്ങി പിരിഞ്ഞതിന് രണ്ടു ദിവസം രണ്ടുപെണ്‍മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയതിനുശേഷം സ്വയം നിറയൊഴിച്ചു മാതാവ് ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ജനുവരി 14 ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 32 വയസ്സുള്ള കയ്‌ലര്‍ ആന്‍ എന്ന മാതാവാണ് കെന്നാഡെ ഒലിവ(13) ഇസബെല്ല ഒലിവ(7) എന്ന രണ്ടു മക്കള്‍ക്കുനേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഇരുവരും വേര്‍ പിരിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതിന് എത്തിയ ബോയ് ബ്രണ്ടാണ് സംഭവം പോലീസില്‍ അറിയിച്ചത്. മൂന്നുമാസം മുമ്പാണ് ഇവര്‍ ഈ വീട്ടില്‍ താമസമാക്കിയത് ഈ വീട്ടില്‍ സ്ഥിരം കുടുംബപ്രശ്‌നങ്ങള്‍ നടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു.

സിക്കാറസു ജൂനിയര്‍ സ്‌ക്കൂളില്‍ ജനുവരി ആറിനാണ് രണ്ടു വിദ്യാര്‍ത്ഥികളും പഠനം ആരംഭിച്ചത്.
കെന്നാഡെ എട്ടാം ക്ലാസ്സിലും, ഇസബെല്ല ഫസ്റ്റ് ഡ്രേഡിലുമായിരുന്നു.

പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മാതാവ് കുട്ടികളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More