You are Here : Home / Readers Choice

മദ്യപിച്ച് ലക്കുകെട്ട് യുവതി വാഹനമോടിച്ചു; അപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 03, 2018 02:15 hrs UTC

ഹൂസ്റ്റൺ∙ മദ്യപിച്ച് ലക്കുകെട്ട യുവതി ഓടിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ച് യാത്രക്കാരായ അമ്മയും കുഞ്ഞും മരിച്ചു. ഷൈല ജോസഫും (36) മൂന്നു മാസം പ്രായമുള്ള അവരുടെ കുഞ്ഞുമാണ് മരിച്ചത്. ഫെബ്രുവരി 27 ന് രാവിലെ ഹൂസ്റ്റൺ ക്ലിയർലേക്ക് ഗൾഫ് ഫ്രീവേയിലായിരുന്നു അപകടം. വെറോനിക്കാ റിവാസ് (20) ഓടിച്ചിരുന്ന വാഹനമാണ് മാതാവും കുഞ്ഞും യാത്ര ചെയ്തിരുന്ന കാറിന്റെ പുറകിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും കാറിനകത്തുവച്ചുതന്നെ മരിച്ചു. യുടിഎംബിയിലെ ജീവനക്കാരിയായിരുന്ന ഷൈല പ്രസവാവധിയിലായിരുന്നു. രാവിലെ ആഹാരം വാങ്ങി വരുമ്പോളായിരുന്നു അപകടം. വെറോനിക്കയേയും പാസഞ്ചർ സീറ്റിലുണ്ടായിരുന്ന 17 വയസ്സുള്ള പെൺകുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറോനിക്കാ റിവാസിന്റെ പേരിൽ പൊലീസ് കേസെടുത്ത് ജയിലിലടച്ചു. 30,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. മാർച്ച് ഒന്നിന് ഇവരെ കോടതിയിൽ ഹാജരാക്കി. മദ്യപിച്ചു വാഹനം ഓടിക്കുന്നതാണ് ടെക്സാസിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾക്ക് കാരണമാകുന്നതെന്ന് പൊലീസ് അധികൃതർ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.