You are Here : Home / Readers Choice

ഫ്‌ളു വ്യാപകം-സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അടച്ചിടും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 12, 2017 01:44 hrs UTC

സണ്ണിവെയ്ല്‍(ഡാളസ്): സണ്ണിവെയ്ല്‍ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അയച്ച ട്വറ്ററില്‍ പറയുന്നു. 700 വിദ്യാര്‍ത്ഥികളില്‍ 85 പേര്‍ അസുഖം മൂലം ഇന്ന്(ഡിസംബര്‍ 11ന്) സ്‌ക്കൂളില്‍ ഹാജരായിരുന്നില്ല. സിറ്റിയില്‍ ഫഌ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 12, 13 തിയ്യതികളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്‌ക്കൂള്‍ ബസ്സുകളും അണുവിമുക്തമാക്കുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു. ഐ.എസ്.ഡി.യുടെ പതിനൊന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫഌ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് സ്‌ക്കൂള്‍ അടച്ചിടേണ്ടി വന്നത്.

 

സണ്ണിവെയ്ല്‍ ഐ.എസ്.ഡി.യിലെ എലിമെന്ററി, മിഡില്‍, ഹൈസ്‌ക്കൂള്‍ വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, സ്റ്റാഫിനും ഫഌ വൈറസ് ബാധയുള്ളതായി പറയപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എസ്.ഡി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് 972-226-5974 നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും സൂപ്രണ്ട് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.