You are Here : Home / Readers Choice

ഇന്ത്യന്‍ കനേഡിയന്‍ ലില്ലി സിംഗ് യുണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 18, 2017 11:23 hrs UTC

ന്യൂയോര്‍ക്ക്: കൊമേഡിയന്‍, എഴുത്തുകാരി തുടങ്ങിയ നിലയില്‍ യുട്യൂബില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ കനേഡിയന്‍ വംശജയെ യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറായി നിയമിച്ചു. ജൂലൈ 15 ശനിയാഴ്ച നടന്ന പ്രത്യേക ചടങ്ങില്‍ സൂപ്പര്‍ വുമണ്‍ എന്നറിയപ്പെടുന്ന ലില്ലി യൂണിസെഫ് അംഗങ്ങള്‍ക്കൊപ്പം മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് അവിടെ നിരാലംബരും നിര്‍ധനരും ദരിദ്രരുമായ കുട്ടികളെ അവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചു ബോധവല്‍ക്കരിക്കുന്നതിന് നടത്തിയ ശ്രമത്തിനുള്ള അംഗീകാരമായാണ് ഗുഡ്‌വില്‍ അംബാസഡര്‍ പദവി ലഭിച്ചത്. പുതിയ പദവി തന്നെ കൂടുതല്‍ ഉത്തരവാദിത്തത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും അതില്‍ എനിക്ക് സംതൃപ്തിയുണ്ടെന്നും ലില്ലി പ്രതികരിച്ചു. യൂനിസെഫിന്റെ ഇന്ത്യന്‍ പ്രതിനിധി യാസ്മിന്‍ അലി ഹക്ക് ലില്ലിയെ റോള്‍ മോഡലാണെന്ന് വിശേഷിപ്പിച്ചത്. പഞ്ചാബില്‍ നിന്നുള്ള മാതാപിതാക്കള്‍ മല്‍വിന്ദര്‍, സുക് വിന്ദര്‍ സിംഗ് ദമ്പതികളുടെ മകളായി 1988 ല്‍ ടൊറന്റോയിലായിരുന്നു ലില്ലിയുടെ ജനനം. 2010 ഒക്ടോബറില്‍ ആരംഭിച്ച ചാനലിന് 2 ബില്യണിലധികം പേരാണ് കാഴ്ചക്കാരായുണ്ടായിരുന്നത്. എന്റര്‍ടെയ്ന്‍മെന്റ് 2017 ഫോര്‍ബ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ലില്ലി. ഇവര്‍ നല്ലൊരു ഗായിക കൂടിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.