You are Here : Home / Readers Choice

ഒമ്പത് ശതമാനത്തിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്ല

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, May 18, 2017 11:33 hrs UTC

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭരണത്തിന്റെ അവസാനത്തെ രണ്ട് വര്‍ഷങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചേരാന്‍ ജനങ്ങള്‍ വലിയ താല്‍പര്യം കാട്ടിയില്ല എന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ (സിഡിസി) പുതിയ റിപ്പോര്‍ട്ട് പറയുന്നു. 2015 ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ 9.1% വും 2016 ല്‍ 9% വും ആയിരുന്നു. 2016 ല്‍ 2 കോടി 86 ലക്ഷം പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉണ്ടായിരുന്നില്ല. വാര്‍ധിച്ച പ്രിമിയവും കോ പേയും ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍സസും ആയിരുന്നു കാരണങ്ങള്‍. 2010 ല്‍ ഒബാമ കെയര്‍ ആരംഭിച്ചപ്പോള്‍ 16% ന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. ഇത് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളി്ല്‍ പ്രതീക്ഷിച്ച കുറവ് ഉണ്ടായില്ല. അഫോര്‍ഡബിള്‍ കെയര്‍ ആക്ടിന് ആകര്‍ഷണീയത കുറഞ്ഞുവനതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രൈവറ്റ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ വര്‍ധനയും 19 സംസ്ഥാനങ്ങള്‍ മെഡിക്കെയ്ഡ് പദ്ധതി എ സി എ യില്‍ ഉള്‍പ്പെടുത്തുവാന്‍ തയ്യാറാകാത്തതും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു. വരും വര്‍ഷങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ ആദായ നികുതി നല്‍കുമ്പോള്‍ പിഴ നല്‍കണം എന്ന എ സി എയി ലെ വകുപ്പിന് ജന പിന്തുണ ഉണ്ടായിരുന്നില്ല. ആരോഗ്യമുള്ള വ്യക്തികള്‍ എന്തിന് ഉന്നത പ്രീമിയം നല്‍കി ഇന്‍ഷുറന്‍സ് എടുക്കണം ഇല്ലെങ്കില്‍ പിഴ അടയ്ക്കണം എന്ന് ചോദ്യം ഉയര്‍ന്നിരുന്നു. റിപ്പബ്ലിക്കനുകള്‍ കൊണ്ടുവരുന്ന അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ആക്ടി (എ എച്ച് സി എ) ഈ വകുപ്പ് ഉണ്ടാവുകയില്ല. എന്നാല്‍ മെഡികെയ്ഡി ന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും സ്വയം ഇന്‍ഷുറന്‍സ് വാങ്ങുന്നവര്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ ഇല്ലാതാക്കുന്നതും ജനപ്രീതി നേടില്ല. പുതിയ നിയമം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി നാല്‍പത് ലക്ഷം പേരെ ഇന്‍ഷുറന്‍സ് ഇല്ലാത്തവരാകും എന്നാണ് കോണ്‍ഗ്രഷനല്‍ ഓഫീസ് കണക്കാക്കുന്നത്. എ സി എ (ഒബാമ കെയറില്‍) ഇത് 2 കോടി കുറവായിട്ടാണ് കണക്കാക്കിയിരുന്നത്. സി ഡി സി ദേശവ്യാപകമായി നടത്തിയ ഇന്റര്‍വ്യൂകളില്‍ നിന്ന് ക്രോഡികരിച്ചതാണ് വിവരം, 97500 പേരെയാണ് ഇന്റര്‍വ്യൂ ചെയ്തത്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് അധികാരമേറ്റതിന് ശേഷം വിവരങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നും സി ഡി സി പറയുന്നു. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കയ്യൊപ്പ് നിയമമായിട്ടാണ് എ സി എ അറിയപ്പെട്ടിരുന്നത്. നിയമം റദ്ദു ചെയ്യപ്പെട്ടാല്‍ ഒബാമയുടെ ഭരണത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് ഇല്ലാതാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.