You are Here : Home / Readers Choice

പത്ര പ്രവര്‍ത്തകന്റെ അറസ്റ്റ് തന്റെ തീരുമാനമല്ലെന്ന് ടോം പ്രൈസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 11, 2017 11:16 hrs UTC

ചാള്‍സ്ടണ്‍ (വെസ്റ്റ് വെര്‍ജീനിയ): പബ്ലിക് സര്‍വ്വീസ് ജേര്‍ണലിസ്റ്റ് ഡാനിയേല്‍ ഹെയ്മാനെ (54) വെസ്റ്റ് വെര്‍ജീനിയായില്‍ അറസ്റ്റ് ചെയ്തത് തന്റെ തീരുമാനമല്ലെന്ന് യുഎസ് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് സെക്രട്ടറി ടോം ്രൈപസ് പറഞ്ഞു. വെസ്റ്റ് വെര്‍ജീനിയ പൊലീസ് അവര്‍ക്ക് ശരിയാണെന്ന് തോന്നിയതുകൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും ടോം ്രൈപസ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ചാള്‍സ്ടണ്‍ മീറ്റിങ്ങില്‍ ഹെല്‍ത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തു ശല്യപ്പെടുത്തിയതിനായിരുന്നു ഡാനിയേലിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ ്‌ചെയ്തതെന്ന് ചാള്‍സ്ടണ്‍ പൊലീസ് പറയുന്നു. മില്ഡീമീനര്‍ കുറ്റും ചാര്‍ജ് ചെയ്ത പത്രപ്രവര്‍ത്തകനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചുള്ള മരണത്തിന്റെ നിരക്ക് വര്‍ധിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന തലസ്ഥാനമായ ചാള്‍സ്ടണില്‍ ഹെല്‍ത്ത് സെക്രട്ടറി എത്തിയത്. ദാനിയേലിന്റെ കേസ് പിന്‍വില്ക്കണമെന്നാവശ്യപ്പെട്ടു പബ്ലിക് ന്യൂസ് സര്‍വീസ് സ്ഥാപകന്‍ ലക്ക് കെര്‍ബീല്‍ ഹെല്‍ത്ത് സെക്രട്ടറിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. റിപ്പോര്‍ട്ടറില്‍ തന്റെ ജോലി മാത്രമാണ് ചെയ്തതെന്നും കെര്‍ബീന്‍ പറയുന്നു. കൊളറാഡോ ആസ്ഥാനമായി 36 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വത ന്ത്ര വാര്‍ത്താ മാധ്യമമാണ് പബ്ലിക് ന്യൂസ് സര്‍വീസസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.