You are Here : Home / Readers Choice

രണ്ട് മില്യൻ അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 14, 2016 12:41 hrs UTC

വാഷിങ്ടൻ ∙ അടുത്ത ജനുവരിയിൽ അധികാരം ഏറ്റെടുത്താൽ ഉടനെ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 2 മില്യനിലധികം പേരെ നാടു കടത്തുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് ഞായറാഴ്ച ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി. അഞ്ചു മില്യനിലധികം അനധികൃത കുടിയേറ്റക്കാർ ഇവിടെ ഉണ്ടെന്നാണ് സ്ഥിതി വിവര കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടവർ, ഗാങ്ങ് മെമ്പേഴ്സ്, ഡ്രഗ് ഡീലേഴ്സ് എന്നിവർക്കെതിരെയാണ് ആദ്യ നടപടികൾ ഉണ്ടാകുകയെന്നും ട്രംപ് പറഞ്ഞു. ഈ സംഖ്യ മൂന്ന് മില്യൻവരെ ഉയരാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയിൽ വർദ്ധിച്ചു വരുന്ന ക്രിമിനൽ കേസുകളിൽ നല്ലൊരു ശതമാനം അനധികൃത കുടിയേറ്റക്കാരാണ് പ്രതികൾ. ഇല്ലിഗൽ ഇമ്മിഗ്രന്റ് വിഷയത്തിൽ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനം നിറവേറ്റുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ട്രംപ്. അനധികൃതരെ തടയുന്നതിന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്നും അതിനുശേഷമായിരിക്കും നടപടികൾ ഉർജ്ജിതമാക്കുകയെന്നും ട്രംപ് പറഞ്ഞു. ഇത്തരക്കാരിൽ ഹിസ്പാനിക്ക് ജനവിഭാഗമാണ് ഭൂരിപക്ഷവും. എന്നാൽ ഏഷ്യ പോലെയുള്ള സ്ഥലങ്ങളിൽ നിന്നുളളവരും ഉൾപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.