You are Here : Home / Readers Choice

ന്യുവാർക്ക് ആർച്ച് ഡയോസിസിന് ആദ്യ കർദ്ദിനാൾ ആർച്ച് ബിഷപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 08, 2016 11:47 hrs UTC

ന്യൂജഴ്സി∙ കർദ്ദിനാൾ ജോസഫ് ഡബ്ല്യു. ടോബിനെ(64) ന്യുവാർക്ക് ആർച്ച് ഡയോസിസിന്റെ ആർച്ച് ബിഷപ്പായി പോപ്പ് ഫ്രാൻസിസ് നിയമിച്ചു. നവംബർ 7ന് വത്തിക്കാൻ പ്രതിനിധിയാണ് നിയമനം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യാന പൊലീസ് ആർച്ച് ബിഷപ്പായി പ്രവർത്തിക്കുന്ന ജോസഫ് ടോബിനെ ഈയ്യിടെയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ന്യുവാർക്ക് ആർച്ച് ബിഷപ്പ് ജോൺ ജെ. മെയേഴ്സ് റിട്ടയർ െചയ്യുന്ന ഒഴിവിലേക്കാണ് ജോസഫ് ടോബിനെ നിയമിച്ചിരിക്കുന്നത്. 1.2 ബില്യൺ കത്തോലിക്ക വിശ്വാസികളുളള ന്യുവാർക്ക് ഡയോസിസിന്റെ ആറാമത്തെ ആർച്ച് ബിഷപ്പും പ്രഥമ കർദ്ദി‌നാളുമാണ് ജോസഫ് ടോബിൻ. അമേരിക്കൻ ഡയോസിസുകളിൽ അംഗസംഖ്യയിൽ ആറാം സ്ഥാനമാണ് ന്യുവാർക്കിന്. അമേരിക്കയിൽ നിന്നും മൂന്ന് പേർ ഉൾപ്പെടെ പതിനേഴ് പേരെയാണ് പോപ്പ് ഫ്രാൻസിസ് ഈയ്യിടെ കർദ്ദിനാൾ പദവിയേയ്ക്കുയർത്തിയത്. ഇവരുടെ സ്ഥാനാരോഹണം ഈ മാസം ഒടുവിൽ വർത്തിക്കാനിൽ വെച്ചു നടത്തപ്പെടും.

 

 

ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരായ കത്തോലിക്കർക്ക് വിശുദ്ധ കുർബാന നൽകില്ല എന്ന പ്രഖ്യാപനം നടത്തുക വഴി സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് വലിയ വിവാദത്തിനു തിരികൊളുത്തിയിരുന്നു. സ്വവർഗ്ഗ വിവാഹത്തിനെതിരേയും ശക്തമായ നിലപാടകൾ സ്വീകരിച്ച ആർച്ച് ബിഷപ്പ് റവ. വാറൻ ഹാളിനെ സ്വവർഗ വിവാഹത്തെ പിന്തുണച്ചതിന്റെ പേരിൽ സഭാ ശുശ്രൂഷയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ആർച്ച് ബിഷപ്പ് ടോബിൻ ഡിട്രോയിറ്റിൽ നിന്നുളള മാതാപിതാക്കളുടെ പതിമൂന്ന് മക്കളിൽ ഒരാളാണ്. 2012ലാണ് ഇന്ത്യാനാ പൊലീസ് ആർച്ച് ബിഷപ്പായി നിയമിതനായത്. മാർപാപ്പയുമായി അടുത്ത ബന്ധം പുലർത്തുന്ന കർദ്ദിനാൾ ടോബിൻ അഞ്ചു വർഷം വത്തിക്കാനിലെ രണ്ടാമത്തെ ഉയർന്ന പദവിയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.