You are Here : Home / Readers Choice

ജെയിംസ് ഫ്രീമാന്റെ(35) ശിക്ഷ ഇന്ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 28, 2016 12:09 hrs UTC

ഹങ്ങ്‌സ് വില്ല(ടെക്‌സസ്): ഒമ്പതു വര്‍ഷം മുമ്പു ടെക്‌സസ്പാര്‍ക്ക് ഗെയിം വാര്‍ഡന്‍ ജസ്റ്റിന്‍ ഹേഴ്‌സിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്കു വിധിക്കപ്പെട്ടിരുന്ന ടെക്‌സസ്സില്‍ നിന്നുള്ള ജെയിംസ് ഫ്രീമാന്റെ(35) ശിക്ഷ ഇന്ന്(ജനുവരി 29) വൈകീട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ബോര്‍ഡ് ഓഫ് പാര്‍ഡന്‍സ് ആന്റ് പരോള്‍സിലും യു.എസ്. സുപ്രീം കോടതിയിലും സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഫ്രീമാന്റെ വാഹനം പിന്തുടര്‍ന്ന് ജസ്റ്റിന്‍ ഹേഴ്‌സനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിലാണ് ഫ്രീമാന് വധശിക്ഷ വിധിച്ചിരുന്നത്. ഇന്ന് വൈകീട്ട് 6 മണിക്ക് വിഷമിശ്രിതം സിരകളിലേക്ക് കുത്തിവെച്ച 16 മിനിട്ടിനകം മരണം സ്ഥീകരിക്കുകയായിരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന ടെക്‌സസ്സില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്തിയ രണ്ടാമത്തേതാണ് ഫ്രീമാന്റെ വധശിക്ഷ. ഈ ജൂലായ് മാസത്തിനുള്ളില്‍ എട്ടുപേരുടെ വധശിക്ഷ കൂടെ നടപ്പാക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ ആകെ നടപ്പാക്കിയ വധശിക്ഷയില്‍ 28ല്‍ 13 പേരും ടെക്‌സസിലാണ് വധശിക്ഷക്ക് വിധേയരായത്. വിഷം കുത്തിവച്ചു വധശിക്ഷ നടപ്പാക്കുന്നതു പ്രാകൃതമാണെന്നും വധശിക്ഷ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നുവെങ്കിലും വധശിക്ഷ നടപ്പാക്കല്‍ നിര്‍ബാധം തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.