You are Here : Home / Readers Choice

1000 ടണ്‍ മണലില്‍ തീര്‍ത്ത സാന്റാക്ലോസ് പ്രതിമക്ക് ലോകറിക്കാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 31, 2015 11:42 hrs UTC

നാല്പത്തിയഞ്ച് അടി ഉയരത്തിലും, 75 അടി വീതിയിലും, 1000 ടണ്‍ മണല്‍ ഉപയോഗിച്ചു നിര്‍മ്മിച്ച സാന്റാ ക്ലോസ് പ്രതിമ ലിംക വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം നേടി. ഇന്ത്യയിലെ പ്രശസ്ത സാന്റ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്ടനായ്ക്കാണ് ഒറീസയിലെ പുരി ബീച്ചില്‍ ലോകത്തിലെ ഏറ്റവും വലിയ മണല്‍ പ്രതിമ രൂപകല്‍പന ചെയ്തത്. പുരി സുദര്‍ശന്‍ സാന്റ് ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂറ്റിലെ ഇരുപതി വിദ്യാര്‍ത്ഥികളുടെ ഇരുപത്തിരണ്ട് മണിക്കൂര്‍ നേരത്തെ ഭഗീരഥപ്രയത്‌നം കൊണ്ടാണ് പുരി ബീച്ചില്‍ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പത്മശ്രീ അവാര്‍ഡ് ജേതാവായ സുദര്‍ശന്‍ ലോക സമാധാന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് രാവില്‍ ഇങ്ങനെ ഒരു പ്രതിമ സ്ഥാപിച്ചത്. ഡിസംബര്‍ 29ന് ലിംക വേള്‍ഡ് റെക്കാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചതിനു ശേഷമാണ് പ്രതിമക്ക് ഔദ്യോഗീകമായി ലോകറിക്കാര്‍ഡ് പദവി നല്‍കിയത്. സുദര്‍ശന്‍ സാന്റാ ക്ലോസ്സിനു പുറമെ, ലോഡ് ജീസസ്, മദര്‍ മേരി എന്നിവരേയും മണല്‍ പ്രതിമ നിര്‍മ്മിച്ചു ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.