You are Here : Home / Readers Choice

സോകലിംഗം കണ്ണപ്പന്‍ ടെക്‌സസ് എന്‍ജിനിയേഴ്‌സ് ബോര്‍ഡ് സെക്രട്ടറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 18, 2015 02:12 hrs UTC

ഓസ്റ്റിന്‍: ടെക്‌സസ് ബോര്‍ഡ് ഓഫ് പ്രഫഷണല്‍ എന്‍ജിനിയേഴ്‌സ് സെക്രട്ടറിയായി സോകലിംഗം കണ്ണപ്പനെ (സാം) നിയമിച്ചു. ടെക്‌സസിലെ ഏകദേശം 57,000 എന്‍ജിനിയേഴ്‌സിന്റെ ലൈസന്‍സ് റിന്യൂവല്‍ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മ നിരീക്ഷണം തുടങ്ങിയവയാണു ടിബിപിഇയുടെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍പ്പെടുന്നത്. സെക്രട്ടറിയുടെ ചുമതലയ്ക്കു പുറമേ 2017 വരെ ബോര്‍ഡിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനവും കണ്ണപ്പന്‍ നിര്‍വഹിക്കും. ഹൂസ്റ്റണിലെ ലാവലിന്‍ ഹൈഡ്രോ കാര്‍ബണ്‍സ് ആന്‍ഡ് കെമിക്കല്‍സില്‍ സീനിയര്‍ ഡിസൈന്‍ എന്‍ജിനിയര്‍കൂടിയാണു കണ്ണപ്പന്‍. ഗ്യാസ് ലൈന്‍ സേഫ്റ്റി റിസര്‍ച്ച് കമ്മിറ്റി, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കണ്ണപ്പന്‍ നിരവധി അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ക്കും ഉടമയാണ്. തമിഴ്‌നാട്ടിലെ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയശേഷം ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More