You are Here : Home / Readers Choice

ജൂലിയന്‍ കാസ്‌ട്രൊ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് സൂചന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 16, 2015 12:50 hrs UTC

. സാന്‍ അന്റോണിയൊ: സൗത്ത് ടെക്‌സസ് സിറ്റി മുന്‍ മേയറും, ഹൗസിങ്ങ് ആന്റ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറിയുമായ ജൂലിയന്‍ കാസ്‌ട്രൊ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹില്ലറി ക്ലിന്റന്‍ സൂചന നല്‍കി. ഇന്ന്(ഒക്ടോബര്‍ 15) സാന്‍ അന്റോണിയായില്‍ ആദ്യമായി ലാറ്റിനൊ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹില്ലരി. ലാറ്റിനൊ വിഭാഗത്തിന്റെ ശക്തനായ നേതാവാണ് കാസ്‌ട്രൊ. കഴിഞ്ഞ ദശാബ്ദങ്ങളായി ലാറ്റിനൊ വോട്ടര്‍മാരുടെ സംഖ്യ വര്‍ദ്ധിച്ചുവരികയാണെന്നും, 2012 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 11.2 മില്യണ്‍ ലാറ്റിനൊ വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലെത്തിയത് ഒബാമയുടെ വിജയം ഉറപ്പാക്കിയെന്നുമാണ് ഹിസ്പാനിക്ക് റിസെര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ മാര്‍ക്ക് ലോപസ് അവകാശപ്പെടുന്നത്. ഞാന്‍ ഒരു വൈസ് പ്രസിഡന്റിനെ തിരയുകയാണെന്ന് കാസ്‌ട്രൊയെ ചൂണ്ടികാട്ടി ലാറ്റിനൊ വോട്ടര്‍മാരോട് ഹില്ലരി പറഞ്ഞതു ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ഹില്ലരി ക്ലിന്റന്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനായി സാന്‍ അന്റോണിയായില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മൂമ്പ് ലാറ്റിനൊ വിഭാഗത്തില്‍ പെട്ടവര്‍ കൊടികളും, പ്ലക്കാര്‍ഡുകളുമായി സ്വീകരിക്കുവാനെത്തിയിരുന്നു. ഹിസ്പാനിക്കില്‍ പ്രസംഗം ആരംഭിച്ചത് വോട്ടര്‍മാരെ ആവേശഭരിതരാക്കി. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഉദിച്ചുയരുന്ന ഒരു വെള്ളി നക്ഷത്രമായാണ് കാസ്‌ട്രൊയെ ഹില്ലരി വിശേഷിപ്പിച്ചത്. ലാറ്റിനൊ വോട്ടു നേടുന്നതിനുള്ള ഹില്ലരിയുടെ ഒരു തന്ത്രമാണോ ഇതെന്ന് പ്രൈമറി കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More