You are Here : Home / Readers Choice

എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന് ചരിത്രത്തിലാദ്യമായ ആഫ്രിക്കന്‍- അമേരിക്കന്‍ ബിഷപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, June 29, 2015 11:36 hrs UTC

സാള്‍ട്ട്‌ലേക്ക് സിറ്റി: എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന്റെ ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍- അമേരിക്കന്‍ വംശജനും, 2000 മുതല്‍ നോര്‍ത്ത് കരോലിനാ ബിഷപ്പുമായിരുന്ന മൈക്കിള്‍ കറിയെ(62) ജൂണ്‍ 27ന് ചേര്‍ന്ന നാഷ്ണല്‍ അസംബ്ലി തിരഞ്ഞെടുത്തു.
ആഗോളവ്യാപകമായി 80 മില്യണ്‍ അംഗങ്ങളുടെ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്റെ ഭാഗമായാണ് 1,9 മില്യണ്‍ അംഗങ്ങളുടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ച് പ്രവര്‍ത്തിക്കുന്നത്.
ഒമ്പതു വര്‍ഷം മുമ്പ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന്റെ ചരിത്രത്തില്‍ ആദ്യമായി സ്ഥാനമേറ്റ വനിത ബിഷപ്പ് കാതറിന്‍ ജഫര്‍ട്ട്‌സ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. മൈക്കിള്‍ കറിക്കെതിരെ മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഇരുപത്തി ഒന്നിന് താഴെ വോട്ടുകള്‍ മാത്രം തേടിയപ്പോള്‍ 121 വോട്ടുകളാണ് കറിക്ക് ലഭിച്ചത്.
ഇവാഞ്ചലിസം, പബ്ലിക്ക് സര്‍വ്വീസ്, സോഷ്യല്‍ ജസ്റ്റിസ് എന്നിവക്ക് ഊന്നല്‍ നല്‍കിയുള്ള ബിഷപ്പ് കറിയുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.
നവംബര് ഒന്ന് ബിഷപ്പ് കാതറിന് സ്ഥാനമൊഴിയുന്നതോടെ ബിഷ്പ്പ് മൈക്കിള്‍ കറി യു.എസ്.എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചിന്റെ ബിഷപ്പായി സ്ഥാനമേല്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.