You are Here : Home / Readers Choice

ഏഷ്യന്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

Text Size  

Story Dated: Wednesday, June 24, 2015 10:55 hrs UTC

ന്യൂയോര്‍ക്ക് : മന്‍ഹാട്ടനിലും, സമീപ പ്രദേശങ്ങളിലും ഏഷ്യന്‍ സ്ത്രീകളെ തിരഞ്ഞുപിടിച്ചു ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്ന ഇരുപത്തിയഞ്ചു വയസ്സുള്ള ടയര്‍ലി ഷാ എന്ന യുവാവിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍. ജൂണ്‍ 22 തിങ്കളാഴ്ച വൈകീട്ടു മന്‍ഹാട്ടനിലെ മാഡിസണ്‍ അവന്യൂ അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോലീസ് ഇന്ന് വെളിപ്പെടുത്തി. രണ്ടാഴ്ച മുമ്പ് മന്‍ഹാട്ടനില്‍ നാലു സ്ത്രീകള്‍ക്കു നേരെ നടത്തിയ അക്രമത്തില്‍ പോലീസ് അന്വേഷിച്ചു വന്നിരുന്ന പ്രതിയായിരുന്നു ടയര്‍ലി. സ്ത്രീകള്‍ക്കു നേരെ ആസൂത്രിതമായ അക്രമം നടത്തുമെന്നും, അതിനുശേഷം സ്വയം മരണം വരിക്കുമെന്നും ഓണ്‍ലൈന്‍ ബ്‌ളോഗില്‍ രേഖപ്പെടുത്തി ദിവസങ്ങള്‍ക്കുകമാണ് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 29 മുതല്‍ 41 വയസ്സുള്ള പ്രായമുള്ള ഏഷ്യന്‍ സ്ത്രീകളെയാണ് പ്രതി ആക്രമിക്കുന്നതിനായി തിരഞ്ഞെടുത്തിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ ചുറ്റിക ഇട്ടു അത് മുഖത്ത് ആഞ്ഞടിക്കുകയാണ് പതിവ്. മുഖത്ത് പരിക്കേല്ക്കുമെങ്കിലും, മാരകമായിരുന്നില്ല. നൂറോളം ഏഷ്യന്‍ സ്ത്രീകളെ ഞാന്‍ സമീപിച്ചു. എല്ലാവരും എന്നെ തിരസ്‌ക്കരിക്കുകയായിരുന്നു. ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. യുവാവ് ബ്‌ളോഗില്‍ എഴുതി. ജൂണ്‍ 10 മുതലാണ് ഏഷ്യന്‍ സ്ത്രീകളെ ആക്രമിക്കുവാന്‍ ആരംഭിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More