You are Here : Home / Readers Choice

തോക്ക് നിയന്ത്രണത്തില്‍ പുനര്‍ചിന്തനം അനിവാര്യം: ഒബാമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, June 19, 2015 10:28 hrs UTC

വാഷിങ്ടണ്‍ ഡിസി : തുടര്‍ച്ചയായി അമേരിക്കയില്‍ സംഭവിക്കുന്ന ഗണ്‍ വയലന്‍സ് തോക്ക് നിയന്ത്രണത്തെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കുന്നതിനുളള അവസരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസില്‍ രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
ലോകത്തിലെ വികസിത രാഷ്ട്രങ്ങളില്‍ നടക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ആക്രമണങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് പ്രസിഡിന്റ് ചൂണ്ടിക്കാട്ടി.
ചാള്‍സ്ടണില്‍ കറുത്തവര്‍ഗ്ഗക്കാരുടെ പളളിയില്‍ നടത്തിയ ആക്രമണത്തെ ഒബാമ ശക്തിയായി അപലപിച്ചു. നിരപരാധികള്‍ നിഷ്‌കരുണം വധിക്കപ്പെടുന്നത് ഹൃദയ ഭേദകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ. ഒബാമ അധികാരമേറ്റശേഷം ഒരു ഡസനിലധികം കൂട്ടക്കൊലകളാണ് ഇവിടെ അരങ്ങേറിയത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി നിരപരാധികളാണ് നിറ തോക്കിന് മുമ്പില്‍ പിടഞ്ഞു മരിച്ചത്.
ചാള്‍സ് ടണ്‍ സംഭവത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ പ്രസിഡന്റ് അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും വൈസ് പ്രസിഡന്റ് ബൈഡനുമൊത്ത് നടത്തിയ പ്രസംഗത്തില്‍ ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.