You are Here : Home / Readers Choice

2014 ല്‍ മാത്രം ഇന്ത്യന്‍ പൌരന്മാര്‍ക്ക് അനുവദിച്ചത് 900,000 യുഎസ് വീസ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 21, 2015 09:32 hrs UTC


വാഷിങ്ടണ്‍ . 2014 ല്‍ മാത്രം ഇന്ത്യയിലെ യുഎസ് എംബസികള്‍ 900,000 ഇന്ത്യന്‍ പൌരന്മാര്‍ക്ക് പുതിയതായി വീസ അനുവദിച്ചു.ഇന്ത്യയിലെ അമേരിക്കന്‍ എംബസി വക്താവാണ് ഈ വിവരം(മാര്‍ച്ച് 19) വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

അമേരിക്കയിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മാത്രം 2014 ല്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

100,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്നുണ്ടെന്നും ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നാണെന്നു വക്താവ് അറിയിച്ചു.

900,000 വിസ അനുവദിച്ചതില്‍ 300,000 വിസയും അനുവദിച്ചത് മുംബൈ എംബസിയില്‍ നിന്നാണെന്ന് അമേരിക്കന്‍ കോണ്‍സുലര്‍ ജനറല്‍ തോമസ് ജെ. പറഞ്ഞു.

ഓരോ ദിവസവും ഇന്ത്യന്‍ എംബസിയില്‍ 15,000 നും 2000 ത്തിനുമിടയില്‍ വീസ അപേക്ഷകളാണ് ലഭിക്കുന്നത്.

ഇന്ത്യയില്‍ പുതിയ വീസാ സര്‍വ്വീസ് ഫെസിലിറ്റികള്‍ ആരംഭിക്കുന്നതിനു മില്യണ്‍ കണക്കിനു ഡോളറുകളാണ് ചിലവഴിക്കുന്നതെന്നും ജനറല്‍ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.