You are Here : Home / Readers Choice

ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് 2015 സ്പെല്ലിംഗ് ബിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 20, 2015 10:11 hrs UTC


                        
ന്യുയോര്‍ക്ക് . അമേരിക്കയിലെ പ്രധാന വാര്‍ത്താ മാധ്യമമായ ന്യുയോര്‍ക്ക് ഡെയ്ലി ന്യൂസ് സംഘടിപ്പിച്ച 50-ാം വാര്‍ഷിക  സ്പെല്ലിങ് ബി മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി  സായ് വിഷുധി ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വിജയിയായി.

ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രിറിയില്‍ നടന്ന മത്സരത്തില്‍ എഴുപതോളം മത്സരാര്‍ഥികളില്‍ നിന്നാണ് സായിയെ വിജയിയായി പ്രഖ്യാപിച്ചത്. അഞ്ചാം ഗ്രേഡ് മുതല്‍ എട്ട് വരെയുളള വിദ്യാര്‍ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം . രണ്ട് ഗ്രൂപ്പുകളില്‍ നിന്നുളള വിജയികളും മേയ് മാസം വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന സ്ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബി മത്സരത്തില്‍ പങ്കെടുക്കുന്നതാണെന്ന് ഡെയ്ലി ന്യൂസ് സിഇഒ  ബില്‍ ഹോളിബര്‍  പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കാതറിന്‍ ചുങ്ങാണ് ഈ വര്‍ഷവും രണ്ടാം സ്ഥാനത്തെതിയത്. കാതറിന്‍ മന്‍ഹാട്ടനിലെ ആന്‍ഡേഴ്സണ്‍ സ്കൂള്‍ വിദ്യാര്‍ഥിയാണ്.

ന്യുയോര്‍ക്ക് അപ്പര്‍ ഈസ്റ്റ് സൈഡ് ഹണ്ടര്‍ കോളജ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സായ്.

എല്ലാ ദിവസവും ചില മണിക്കൂറുകള്‍ ഈ മത്സരത്തിനുവേണ്ടി തയ്യാറാക്കുന്നതിന് ഞാന്‍ മാറ്റി വെച്ചിരുന്നു. കഠിന പരിശ്രമത്തിന്‍െറ ഫലമാണ് ഈ വിജയം  സായ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More