You are Here : Home / Readers Choice

ജനസംഖ്യയില്‍ കലിഫോര്‍ണിയ സംസ്ഥാനം ഒന്നാമത്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 24, 2014 01:31 hrs UTC


ന്യൂയോര്‍ക്ക് . അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കണക്കാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യ കലിഫോര്‍ണിയായിലാണെന്ന് യുഎസ് സെന്‍സസ് ഡിസംബര്‍ 23 ന് ചൊവ്വാഴ്ച പുറത്തുവിട്ട സ്ഥിതി വിവരകണക്കുകളില്‍ ചൂണ്ടിക്കാട്ടി.

38.8 മില്യണ്‍ ജനങ്ങളാണ് കലിഫോര്‍ണിയായില്‍ രണ്ടാം സ്ഥാനം 26.9 മില്യണ്‍ ജനങ്ങളുമായി ടെക്സാസ് ആണ്. ഇതുവരേയും മൂന്നാം സ്ഥാനത്ത് നിന്നിരുന്നത്. ന്യൂയോര്‍ക്കിന്‍െറ സ്ഥാനം ഈ സര്‍വ്വേയുടെ ഫലമനുസരിച്ച് ഫ്ലോറിഡാ സംസ്ഥാനത്തിന് ലഭിച്ചു. 19.89 മില്യണ്‍. നാലാം സ്ഥാനത്തു നില്ക്കുന്ന ന്യൂയോര്‍ക്കിലെ ജനസംഖ്യ 19.74 മില്യനാണ്. അഞ്ചാം സ്ഥാനം 12.9 മില്യനുളള ഇല്ലിനോയ് സംസ്ഥാനത്തിനും.

ന്യൂയോര്‍ക്കില്‍ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതാണ് ഇവിടെ ജനസംഖ്യയില്‍ കുറവ് വരുവാനിടയായതെന്ന് സെന്‍സ്സ് ചൂണ്ടികാണിക്കുന്നു.

ഫ്ലോറിഡായില്‍ ഓരോ ദിവസവും 803 കുടുംബങ്ങള്‍ വീതമാണ് കൂടികൊണ്ടിരിക്കുന്നത്. റിട്ടയര്‍ ചെയ്തവര്‍ക്ക് താമസിക്കുന്നതിനുളള സുഖകരമായ കാലാവസ്ഥയാണ് ഫ്ലോറിഡായിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More