You are Here : Home / Readers Choice

ഹാരി പോട്ടര്‍ ഫെയിം ദേവിന്റെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Saturday, July 12, 2014 01:17 hrs UTC


കാലിഫോര്‍ണിയ. പോപ്പുലര്‍ സീരിസ് ഹാരിപോട്ടര്‍ നടന്‍ ദേവ് ലെജിനൊയുടെ മൃതദേഹം ഈസ്റ്റ് കാലിഫോര്‍ണിയായിലെ ഡെത്ത് വാലിയില്‍ നിന്നും ജൂലൈ 6 ഞായറാഴ്ച കണ്ടെടുത്തതായി ഇന്‍യൊ കൌണ്ടി ഷെരിഷ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ന് പുറത്തുവിട്ട് ഒരു പ്രസ്താവനയില്‍ പറയുന്നു.ഞായറാഴ്ചയാണ് മൃതദേഹം സഹപ്രവര്‍ത്തകര്‍ കണ്ടെടുത്തെങ്കിലും നാലു ദിവസങ്ങള്‍ക്ക് മുമ്പ് മരണം സംഭവിച്ചിരിക്കുന്നു എന്നാണ് പൊലീസ് നിഗമനം.ഈസ്റ്റ് കാലിഫോര്‍ണിയായിലെ ഡെത്ത് വാലിയില്‍ താപനില 120 ഡിഗ്രി വരെ ഉയരുമെന്നതിനാല്‍ മരണം സൂര്യതാപം മൂലമായിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്നും പൊലീസ് കരുതുന്നു.50 വയസ് പ്രായമുളള ബ്രീട്ടിഷ് നടന്‍ ദേവ് ലെജിനോയുടെ ഏക മകള്‍ക്ക് 20 വയസ് പ്രായമുണ്ട്. ഹാരിപോര്‍ട്ടര്‍ സിനിമയിലെ അഭിനയത്തിലൂടെ ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ദേവ സ്ഥാനം പിടിച്ചിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമേ വെളിപ്പെടുത്തനാകൂ എന്ന് കൌണ്ടി ഷെറിഫ് പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.