You are Here : Home / Readers Choice

പതിനെട്ടാം തവണയും ജയിക്കുന്നതിനുളള തൊണ്ണൂറ്റി ഒന്നുകാരന്റെ മോഹം വോട്ടര്‍മാര്‍ നിരാകരിച്ചു

Text Size  

Story Dated: Thursday, May 29, 2014 10:31 hrs UTC


റോക്ക്വാന്‍ (ടെക്സാസ്) . തൊണ്ണൂറ്റി ഒന്നാം വയസില്‍ മറ്റൊരു അങ്കത്തിന് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കൂടിയ വിമുക്തഭടന്‍ റാള്‍ഫ് ഹാളിന് വോട്ടര്‍മാര്‍ നല്‍കിയ പ്രഹരം ശരിക്കും ഏറ്റു.

1950 മുതല്‍ 17 തവണ മത്സരിച്ചു ജയിച്ചു. 34 വര്‍ഷം സേവനം പൂര്‍ത്തീകരിച്ച റാള്‍ഫിനെ  തന്നേക്കാള്‍ പകുതിയോളം പ്രായമുളള മുന്‍ യുഎസ് അറ്റോര്‍ണി ജോണ്‍ റാറ്റ് ക്ലിഫാണ്. മെയ് 27 ചൊവ്വാഴ്ച നടന്ന ടെക്സാസ് റിപ്പബ്ലിക്കന്‍ റണ്‍ ഓഫില്‍ വന്‍ വോട്ടുകളുടെ മാര്‍ജിനില്‍ ആദ്യമായി പരാജയപ്പെടുത്തിയത്.

കോണ്‍ഗ്രസിലേക്ക്  വീണ്ടും ജനവിധി തേടിയിറങ്ങിയ ഏക വ്യക്തിയാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുളള  റാള്‍ഫ് ഹാള്‍.

ഒരു ടേം കൂടി തന്നെ തിരഞ്ഞെടുക്കണമെന്നും തുടര്‍ന്ന് 2016 ല്‍ റിട്ടയര്‍ ചെയ്യുമെന്നുളള അഭ്യര്‍ത്ഥന ഇത്തവണ വോട്ടര്‍മാര്‍ നിരാകരിക്കുകയായിരുന്നു.

തൊണ്ണൂറ്റി ഒന്ന് വയസിലും കാല്‍നടയായി സിറ്റികളിലും, സമീപ പ്രദേശങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ടു അഭ്യര്‍ത്ഥിക്കുകയും വ്യക്തിപരമായി ഓരോ വോട്ടറന്മാര്‍ക്കും കത്തുകള്‍ അയയ്ക്കുകയും ചെയ്യുന്ന ഹാള്‍ ഈസ്റ്റ് ഡാലസ് മുതല്‍ ലൂസിയാന, നോര്‍ത്ത് ഒക്കലഹോമ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനായിരുന്നു.

എന്റെ പരാജയം ഞാന്‍ സമ്മതിക്കുന്നു. ഇതില്‍ എനിക്ക് അത്ഭുതമോ  നിരാശയോ ഇല്ല. എന്നാണ് ഹോം ടൌണായ റോക്ക് വാളില്‍ പ്രവര്‍ത്തകരോട് ഹാള്‍ പറഞ്ഞത്.

നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റിന്‍ ഇല്ലാത്തതിനാല്‍ റാറ്റ് ക്ലിഫ് കോണ്‍ഗ്രസിലേക്ക്   തിരഞ്ഞെടുക്കപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.