You are Here : Home / Readers Choice

മാറ്റിവച്ച ഹൃദയവുമായി മൂന്ന് വയസ്സുകാരി പുതു ജീവിതത്തിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 18, 2018 08:13 hrs UTC

എൽക്കഗ്രോവ് (കലിഫോർണിയ)∙ മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചു ഒമ്പതുമാസമാകുമ്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പരിശോധനയിൽ റസ്ട്രക്റ്റീവ് കാർഡിയോ പതി എന്ന രോഗമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകൾ അസ്തമിച്ചു. രോഗത്തിന് ഒറ്റൊരു ചികിത്സ മാത്രമേ ഉള്ളൂ പുത്തൻ ഹൃദയം വച്ചു പിടിപ്പിക്കുക. മൂന്നുവർഷമായി നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ചത് കഴിഞ്ഞ ദിവസം ലൂസില്ല പാക്കാർഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്നും ഡോക്ടർരുടെ ഫോൺ കോൾ ലഭിച്ചതോടെയാണ്. ഒരു നിമിഷം പോലും വൈകിക്കാതെ മറിയയേയും കൂട്ടി മാതാപിതാക്കളായ ലിസയും മാർട്ടിനും ആശുപത്രിയിലേക്ക് കുതിച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സ്വന്തം പോക്കറ്റിൽ നിന്നും 500,000 ഡോളർ ചിലവഴിക്കാനുള്ള സാമ്പാദ്യമൊന്നും മാതാപിതാക്കൾക്കില്ലായിരുന്നു.

എന്നാൽ ഇവരുടെ ആവശ്യം അറിഞ്ഞു സുഹത്തുക്കളും കുടുംബാംഗങ്ങളും നിർലോഭമായ സഹായ സഹകരണം നൽകി. 15 ന് മറിയായുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചില ദിവസങ്ങൾ കൂടി മയക്കി കിടത്തേണ്ടിവരുമെന്നും അതിനശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. മാതാപിതാക്കളോടൊപ്പം മറിയയെ സ്നേഹിക്കുന്നവരും കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.