You are Here : Home / Readers Choice

ബോംബ് ഭീഷണി ലുഫ്താൻസ അടിയന്തരമായി നിലത്തിറക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 13, 2016 01:24 hrs UTC

ന്യൂയോർക്ക് ∙ 530 യാത്രക്കാരുമായി ഹൂസ്റ്റണിൽ നിന്നും പറക്കുന്ന ലുഫ്താൻസാ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തിരമായി ന്യൂയോർക്ക് ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഡിസംബർ 12ന് വൈകിട്ടാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള‌ ഫോൺ സന്ദേശം ലഭിച്ചതെന്ന് ന്യൂയോർക്ക്, ന്യൂജഴ്സി വിമാനത്താവള അധികൃതർ പറഞ്ഞു. വിവരം ലുഫ്താൻസ് കോർപറേഷൻ ഓഫീസിൽ അറിയിച്ചതിനെ തുടർന്നാണ് ജെ.എഫ്.കെയിലേക്ക് തിരിച്ചുവിടുന്നതിനുള്ള നിർദ്ദേശം ലഭിച്ചത്. വിമാനം നിലത്തിറങ്ങിയ ഉടനെ മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി. തുടർന്ന് വിമാനം അജ്ഞാത സ്ഥലത്തേക്ക് മാറ്റി. രാവിലെ ഹൂസ്റ്റണിൽ നിന്നും പുറപ്പെട്ട വിമാനം ലൂസിയാന, മിസിസ്സിപ്പി, ടെന്നിസ്സി, കെന്റുക്കി, വെർജിനിയ, മേരിലാന്റ് ന്യൂജഴ്സി എന്നീ സ്ഥലങ്ങൾ പിന്നിട്ട് ജർമനിയിലേക്കുള്ള പാതയിൽവച്ചാണ് തിരിച്ചിറക്കിയത്. വിമാനം മുഴുവൻ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യം ഇതുപോലുള്ള ഭീഷണികൾ ലഭിച്ചിരുന്നു. ഇത്തരം ഭീഷണികൾ വളരെ ഗൗരവമായിട്ടാണ് കാണേണ്ടതെന്നും ഇതിന്റെ ഉത്ഭവസ്ഥാനം അന്വേഷിച്ചു കണ്ടെത്തി കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.