You are Here : Home / Readers Choice

ഹിലരി ഇമെയില്‍ വിവാദം വീണ്ടും പുകയുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 29, 2016 12:22 hrs UTC

വാഷിംഗ്ടണ്‍: ജൂലൈ മാസം എഫ്ബിഐ എഴുതി തള്ളിയ ഇമെയില്‍ കേസ് പുനഃപരിശോധിക്കുമെന്ന് ഒക്‌ടോബര്‍ 28-നു യുഎസ് കോണ്‍ഗ്രസിലെ സമുന്നത നേതാക്കള്‍ക്ക് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി എഴുതിയ കത്തില്‍ വെളിപ്പെടുത്തി. പക്ഷേ എഴുത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കോമി തയാറായില്ല. ക്ലിന്റന്റെ ഏറ്റവും അടുത്ത സഹായികളായിരുന്ന മുന്‍ കോണ്‍ഗ്രസ്മാന്‍ വീനര്‍ ഭാര്യ ഹുമ അബ്ദിന്‍ എന്നിവരില്‍നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്നാണ് പുതിയ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും ഒരു ദിവസം മുമ്പു ലഭിച്ച വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് ഡയറക്ടര്‍ പറഞ്ഞു. പുതുതായി ലഭിച്ച വിവരങ്ങള്‍ വിലയിരുത്തി വീണ്ടും അന്വേഷണം പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

 

ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയോടെ കഴിഞ്ഞ ജൂലൈയില്‍ അന്വേഷണം അവസാനിപ്പിച്ചതില്‍ ട്രംപും ജിഒപി നേതാക്കളും എഫ്ബിഐ ഡയറക്ടറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എഫ്ബിഐ അറിയിപ്പ് വന്നതോടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് ഡയറക്ടറുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ന്യൂഹാം ഷെയറില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഹില്ലരി അധികാരം ദുര്‍വിനിയോഗം ചെയ്തതായും ഇത്തരം ക്രിമിനല്‍ സ്കീം ഓവല്‍ ഓഫീസില്‍ കൊണ്ടുവരുന്നതിന് അനുവദിക്കരുതെന്നും വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏതായാലും തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിനില്‍ക്കെ എഫ്ബിഐ ഡയറക്ടറുടെ തിരുമാനം ഹില്ലരി ക്യാമ്പിന് ഞെട്ടിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.