You are Here : Home / Readers Choice

ഇമാമിനേയും, സഹായിയേയും പട്ടാപകല്‍ വെടിവെച്ചു വീഴ്ത്തിയ പ്രതി പോലീസ് പിടിയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, August 16, 2016 12:51 hrs UTC

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ക്യൂന്‍സിലെ മോസ്‌ക്കില്‍ നിന്നും ഉച്ചയ്ക്കുശേഷം പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന മോസ്‌ക് ലീഡര്‍ മൗലാന അങ്കോണ്‍ജി(55), സഹായി താര ഉദ്ദിന്‍(65) എന്നിവരെ പട്ടാപകല്‍ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ പിടികൂടിയതായി പോലീസ് ആഗസ്ത് 15ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സൈക്കിള്‍ സവാരിക്കാരനാണ് പ്രതി സഞ്ചരിച്ചിരുന്നു കാറിന്റെ നമ്പര്‍ പോലീസ് കൈമാറിയത്. ന്യൂയോര്‍ക്ക് പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ പിടികൂടിയ പ്രതിയെന്ന് സംശയിക്കുന്നയാളിനെ പോലീസ് ചോദ്യം ചെയ്തു വരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായോ, അറസ്റ്റു ചെയ്തതായോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബംഗ്ലാദേശ് സ്വദേശികളായ ഇമാമിനേയും, സഹായിയേയും കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമാണ് ന്യൂയോര്‍ക്കില്‍ പ്രകടമായത്. ഹിസ്പാനിക്ക്-മുസ്ലീം വിശദാംശങ്ങള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു വ്യത്യസ്ഥ പ്രകടനങ്ങള്‍ നടത്തി. ഈ പ്രദേശത്ത് ഒരാഴ്ച മുമ്പ് മുസ്ലീം- ഹിസ്പാനിക്ക് സംഘര്‍ഷം വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടയില്‍ അമേരിക്കന്‍-ഇസ്ലാമിക്ക് റിലേഷന്‍സ് കൗണ്‍സില്‍ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ ഉല്‍കണ്ഠരേഖപ്പെടുത്തുകയും പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.