You are Here : Home / Readers Choice

ട്രംമ്പിന്റെ സമീപനത്തില്‍ കാതലായ മാറ്റം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 14, 2016 11:38 hrs UTC

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭത്തില്‍ മുസ്ലീം സമുദായത്തിനെതിരെ ആഞ്ഞടിച്ച ഡൊണാള്‍ഡ് ട്രംമ്പിന്റെ സമീപനത്തില്‍ കാതലായ മാറ്റം! താല്‍ക്കാലികമായി മുസ്ലീമുകള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതു പൂര്‍ണ്ണമായും തടയണമെന്നായിരുന്നു ട്രംമ്പിന്റെ ആദ്യ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ട്രംമ്പിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനമായതോടെ നയങ്ങളിലും മാറ്റം വരുത്തുന്നതിന്റെ സൂചനകള്‍ ലഭ്യമായി തുടങ്ങി. ഇന്ന് (മെയ്13 വെള്ളി) മാധ്യമങ്ങളോടു സംസാരിക്കവെയാണ് ട്രംമ്പ് തന്റെ നിലപാടുകള്‍ മയപ്പെടുത്തിയത്. ഞാന്‍ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഞാന്‍ പറയുന്നതു എന്റെ ഒരഭിപ്രായം മാത്രമാണ്. റാഡിക്കല്‍ ഇസ്ലാമിനെ കുറിച്ചു ആഴത്തില്‍ പഠിച്ചതിനുശേഷം മാത്രമാണ് തീരുമാനമെടുക്കേണ്ടത്. സാന്‍ ബര്‍ണാര്‍ഡിനൊ, പാരീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തക്കാതിരിക്കുന്നതിനുള്ള നടപടികളും, പരിഹാരമാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പടുത്തപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ തൂക്കം നല്‍കുന്നത്. ട്രംമ്പ് മാധ്യമങ്ങളെ അറിയിച്ചു. ട്രംമ്പിന്റെ ആദ്യപ്രഖ്യാപനം വലിയൊരു ജനവിഭാഗത്തെ സ്വാധീനിക്കുവാന്‍ കഴിഞ്ഞതിന്റെ വ്യക്തമായ തെളിവാണ് വിവിധ സംസ്ഥാനങ്ങളില്‍ വിജയം നേടുവാനായത്. ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്റെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഇതുവരെ നിലനിര്‍ത്തിയിരുന്ന പ്രതീക്ഷകള്‍ക്ക് അല്പം മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഹില്ലരിയും ട്രംമ്പും തീപ്പൊരി പോരാട്ടമായിരിക്കും കാഴ്ചവെക്കുക. ഇതില്‍ മുന്‍തൂക്കം ട്രംബിനു തന്നെയായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.