You are Here : Home / Readers Choice

നിര്‍മ്മല്‍ ദാമോദര സ്വാമി ഒരു മില്യണ്‍ ഡോളര്‍ പവര്‍ ബോള്‍ ലോട്ടറി വിജയി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 19, 2016 12:36 hrs UTC

ചിക്കാഗൊ: ഇല്ലിനോയ്ഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥി നിര്‍മ്മല്‍ ദാമോദര സ്വാമി ഒരു മില്യണ്‍ ഡോളര്‍ പവര്‍ ബോള്‍ ലോട്ടറി വിജയിയായി. സാധാരണ സ്‌റ്റോറില്‍ നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങുന്ന നിര്‍മ്മല്‍ ഇത്തവ ഇല്ലിനോയ്‌സ് ലോട്ടറി ഓണ്‍ലൈനില്‍ നിന്നാണ് ടിക്കറ്റെടുത്തത്. ഫെബ്രുവരി 6 ന് നടന്ന നറുക്കെടുപ്പില്‍ വിജയിയായ വിവരം ഇന്നാണ് ദാമോദര്‍ വെളുപ്പെടുത്തിയത്. ഇരുപത്തിമൂന്നു വയസ്സുക്കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഇന്‍ഡസ്ട്രീയല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്ദര ബിരുദം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇല്ലിനോയ്‌സ ലോട്ടറി അധികൃതര്‍ 1 മില്യണ്‍ ഡോളര്‍ ലോട്ടറി ലഭിച്ച വിവരം അറിയിച്ചപ്പോള്‍, വിശ്വസിക്കാനായില്ല എന്നാണ് നിര്‍മ്മല്‍ പ്രതികരിച്ചത്. 1.5 ബില്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട് ലോട്ടറിയാണ് ടിക്കറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നും നിര്‍മ്മല്‍ പറഞ്ഞു. അടുത്തു നടക്കുന്ന ഗ്രാജുവേഷന്‍ ചടങ്ങില്‍ സംബന്ധിക്കുന്നതിന് മാതാപിതാക്കളെ ഇന്ത്യയില്‍ നിന്നും കൊണ്ടുവരണമെന്നാണ് അനുഗ്രഹമെന്നും നിര്‍മ്മല്‍ കൂട്ടിചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.